വാളയാറിൽ ആറു കിലോ ഗ്രാം കഞ്ചാവുമായി തിരുപ്പൂർ സ്വദേശി പിടിയിൽ: കഞ്ചാവിന് വില ആറു ലക്ഷം രൂപ
ക്രൈം ഡെസ്ക് വാളയാർ : ആറു കിലോ ഗ്രാം കഞ്ചാവുമായി തിരുപ്പൂർ സ്വദേശിയെ വാളയാർ ടോൾ പ്ലാസക്കു സമീപം വച്ചു പാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. തമിഴ്‌നാട്, തിരുപ്പൂർ, തിരുമുരുകൻ പൂണ്ടി സ്വദേശി ശക്തി (40) ആണ് പിടിയിലായത്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ് പി ബാബു കെ. തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. […]