കണ്‍തടങ്ങളിലെ കറുപ്പ് നിറം അലട്ടുന്നുവോ….? മാനസിക പിരിമുറുക്കം ഉറക്കമില്ലായ്മയും കൂട്ടുതലാണോ…! പരിഹാരം വീട്ടിൽ തന്നെയുണ്ട്; ഇതാ പ്രശ്നം അകറ്റാന്‍ ഒൻപത് വഴികള്‍
സ്വന്തം ലേഖിക
കോട്ടയം: പുരുഷന്മാരെയും സ്ത്രീകളെയും ഒരേപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്.
മാനസിക പിരിമുറുക്കം ഉറക്കമില്ലായ്മയുമാണ് ഇതു വരാനുള്ള പ്രധാന കാരണം. പാരമ്പര്യവും ഒരു പരിധി വരെ ഇതിന് കാരണമാകുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റിയ ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം.
1 പാലും നേന്ത്രപ്പഴവും ചേര്‍ത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കി കറുപ്പുള്ള ഭാഗങ്ങളില്‍ പതിവായി പുരട്ടുക
2 വെള്ളരിക്കാ നീര് കണ്ണിനു ചുറ്റും കറുപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ഒരാഴ്ച പതിവായി ചെയ്താല്‍ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറുന്നതാണ്
3 ത്രിഫല അരച്ച തൈരില്‍ ചാലിച്ച് കണ്ണിനു ചുറ്റുമുള്ള കറുപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ഒരാഴ്ച ചെയ്താല്‍ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറും
3 തേന്‍ പതിവായി കണ്ണിനു ചുറ്റും പുരട്ടുന്നത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും
4 കണ്ണിനു ചുറ്റും കുങ്കുമാദി ലേപനം പുരട്ടിയശേഷം തണുത്തവെള്ളം പഞ്ഞിയിലോ തുണി കഷണത്തിലോ മുക്കി കണ്‍പോളകള്‍ക്ക് മുകളില്‍ വെച്ച് അരമണിക്കൂര്‍ കിടക്കുക ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ഒരാഴ്ച ചെയ്താല്‍ കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറുന്നതാണ്
5 കണ്ണിനു താഴെ കറുപ്പ് ഉള്ള ഭാഗങ്ങളില്‍ കോള്‍ഡ്ക്രീം പുരട്ടിയശേഷം നല്ലതുപോലെ തണുത്തവെള്ളത്തില്‍ പഞ്ഞിയോ തുണിക്കഷണമോ നോക്കി കണ്‍പോളകള്‍ക്ക് മുകളില്‍ വച്ച് അരമണിക്കൂര്‍ കിടക്കുക ഇങ്ങനെ പതിവായി ഒരാഴ്ച ചെയ്താല്‍ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറുന്നതാണ്
6 തക്കാളിയോ ഉരുളക്കിഴങ്ങോ കനം കുറച്ച് മുറിച്ച് കണ്ണിനു താഴെ വച്ച് അരമണിക്കൂര്‍ കിടക്കുക ഇങ്ങനെ പതിവായി ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കും
7 നല്ലതുപോലെ തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വച്ച് അരമണിക്കൂര്‍ കിടക്കുക അരമണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നത് കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാന്‍ സഹായിക്കും
8 നാരങ്ങാനീരും വെള്ളരിക്കാ നീരും ഉരുളക്കിഴങ്ങിന്റെ നീരും സമമെടുത്ത് നല്ലവണ്ണം മിക്സ് ചെയ്തു കണ്ണിനു താഴെ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ഒരാഴ്ച പതിവായി ചെയ്താല്‍ കണ്ണിനു താഴെയുള്ള കറുപ്പ് നിറം പെട്ടെന്ന് മാറാന്‍ സഹായിക്കും
9 നല്ലതുപോലെ തണുത്ത കട്ടന്‍ചായ പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ കറുപ്പുള്ള ഭാഗത്ത് വെക്കുക 20 മിനിറ്റിന് ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം ഇങ്ങനെ ഒരാഴ്ച പതിവായി ചെയ്താല്‍ കണ്ണന് താഴെയുള്ള കറുപ്പ് നിറം പെട്ടെന്ന് മാറാന്‍ സഹായിക്കും