play-sharp-fill

സി.പി.എമ്മിന്റെ ദലിത് പ്രേമം വെറും നാടകം ,ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: എൻ.ഹരി

സ്വന്തം ലേഖകൻ കോട്ടയം:- വാളയാറിലെ പെൺകുട്ടികൾ പീഢനത്തെ തുടർന്ന് മരിക്കാനിടയായ സംഭവത്തിലെ പ്രതികളെ കുറ്റവിമുക്തമാക്കിയ നടപടികളിൽ പ്രതിഷേധിച്ച് ഭാരതീയ ജനത പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ” പ്രതിഷേധ ജ്വല ” സംഘടിപ്പിച്ചു .ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ .ഹരി പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു .   കേരള സർക്കാരിന്റെ പട്ടികജാതി സ്നേഹം വെറും മുഖം മൂടി മാത്രമാണു് .നാഴികയ്ക്ക് നാൽപതു വട്ടം സ്ത്രീ സുരക്ഷ ,കുട്ടികളുടെ സുരക്ഷ എന്നു പറയുന്ന സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ പ്രതികളായിട്ടുള്ള കേസാണ് […]

കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിൽ പട്ടാപ്പകൽ വൻ മോഷണം; തടിജനൽ അറുത്തു മാറ്റ് അകത്തു കടന്ന മോഷ്ടാവ് ഇരുപത് പവനും ഇരുപതിനായിരം രൂപയും കവർന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: പട്ടാപ്പകൽ കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിൽ വൻ മോഷണം. തടിജനലിന്റെ കമ്പ് അറുത്തുമാറ്റിയ ശേഷം ഉള്ളിൽ കയറിയ മോഷ്ടാവ് 20 പവൻ സ്വർണാഭരണവും, ഇരുപതിനയിരം രൂപയും വീ്ട്ടിൽ നിന്നും കവർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിലായിരുന്നു വീടിന്റെ ജനൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് സ്വർണവും പണവും കവർന്നത്. കുമാരനല്ലൂർ ശാന്തിഭവനിൽ കോട്ടയം നഗരസഭയിലെ കുമാരനല്ലൂർ ടൗൺ വാർഡ് കൗൺസിലർ അഡ്വ.ജി.ജയകുമാറിന്റെ വീ്ട്ടിലാണ് വൻ മോഷണം നടന്നത്. രാവിലെ പത്തുമണിയോടെയാണ് […]

വാളയാർ കേസിൽ കൊല്ലപ്പെട്ട ഇളയകുട്ടി സഹോദരിയുടെ കൊലപാതകത്തിന് ദൃക്സാക്ഷി ; അന്വേഷണ റിപ്പോർട്ട് യുവ മോർച്ച പുറത്തു വിട്ടു

  സ്വന്തം ലേഖിക കൊച്ചി: വാളയാർ കേസിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് യുവമോർച്ച പുറത്ത് വിട്ടു.കൊല്ലപ്പെട്ട ഇളയ പെൺകുട്ടി മൂത്ത സഹോദരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയെന്ന് 2017 ലെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇളയ പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ ഇപ്പോൾ പോലീസ് തയ്യാറാകുന്നില്ലെന്നും എന്നാൽ, ഇക്കാര്യം 2017 മെയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പറഞ്ഞു. റിപ്പോർട്ടിന്റെ പകർപ്പും യുവമോർച്ച പുറത്തുവിട്ടിട്ടുണ്ട്. സഹോദരി കൊല്ലപ്പെട്ട ദിവസം വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ പെൺകുട്ടി […]

ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോ- വിളംബര ജാഥയ്ക്ക് തുടക്കമായി

സ്വന്തം ലേഖകൻ കൊച്ചി: ക്രീപ സംഘടിപ്പിക്കുന്ന നാലാമത് ഗ്രീന്‍ പവര്‍ എക്‌സ്‌പോ 2019-ന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന വിളംബരജാഥയ്ക്ക് തുടക്കമായി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് വിളംബരജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. നവംബര്‍ 1 മുതല്‍ 3 വരെ കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററിലാണ് എക്‌സ്‌പോ നടക്കുക. ജോര്‍ജ്ജുകുട്ടി കരിയാനപ്പള്ളി ക്യാപ്റ്റനായ വിളംബരജാഥ എക്‌സ്‌പോയുടെ പ്രചരണാര്‍ത്ഥം കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കും. ക്രീപ രക്ഷാധികാരി ഫാ. ജോര്‍ജ്ജ് പിട്ടാപ്പള്ളി, പ്രസിഡന്റ് ജോസ് കല്ലൂക്കാരന്‍, വൈസ് പ്രസിഡന്റ് കെ.എന്‍ അയ്യര്‍, സെക്രട്ടറി സി.എം […]

ഗതാഗത നിയമങ്ങൾ ഡ്രൈവർമാരും കാൽനടയാത്രക്കാരും ഒരുപോലെ പാലിക്കണം ; നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും : എ.കെ ശശീന്ദ്രൻ

  സ്വന്തം ലേഖകൻ കോഴിക്കോട് : ഗതാഗത നിയമങ്ങൾ ഡ്രൈവർമാരും കാൽനടയാത്രക്കാരും ഒരുപോലെ പാലിക്കണമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മൊഫ്യൂസൽ ബസ്റ്റാന്റിൽ കോർപറേഷൻ നിർമ്മിച്ച ബസ്ബേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ നഗരസഭ മുൻകൈ എടുത്ത് ബസ് ബെ നിർമിച്ച ആദ്യത്തെ നഗരസഭ കോഴിക്കോടാണെന്ന് മന്ത്രി പറഞ്ഞു. ഇതിൽ നിന്നും പ്രചോദനമുൾകൊണ്ട് മറ്റ് നഗരസഭകളും ഉൾനാടൻ പ്രദേശങ്ങളിൽ ഗതാഗത കുരുക്കുള്ള സ്ഥലങ്ങളിലും ബസ് ബേ നിർമ്മിക്കാവുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതിവേഗം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന […]

വാളയാറിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു തള്ളിയ പ്രതികളെ വെറുതേ വിട്ട ഞെട്ടലിൽ നിൽക്കുന്ന മലയാളികൾക്ക് മുന്നിലേക്ക് മറ്റൊരു കഥകൂടി ; കോട്ടയം കിടങ്ങൂരിൽ 13 കാരിയെ അഞ്ചുപേർ ചേർന്നു പീഡിപ്പിച്ചു

സ്വന്തം ലേഖിക കോട്ടയം : കോട്ടയം കിടങ്ങൂരിൽ 13 വയസ്സുകാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു. കുട്ടിയെ രണ്ട് വർഷമായി അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു വരികയായിരുന്നു.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ബെന്നി ഒളിവിലാണു. പോക്സോ നിയമ പ്രകാരം കിടങ്ങൂർ പോലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിലാണ് ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്.

ബി.ജെ.പിയെ ശക്തിപ്പെടുത്താൻ ഹരിശ്രീ മുതൽ തുടങ്ങണം, സർജറി ചെയ്യേണ്ടിടത്ത് സർജറി ചെയ്യണം.സം ഘടനയാണ് വലുത് അധികാരമല്ല ; പി.പി മുകുന്ദൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്താൻ ഹരിശ്രീ മുതൽ തുടങ്ങണമെന്ന് ബി.ജെ.പി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി മുകുന്ദൻ. സർജറി ചെയ്യേണ്ടിടത്ത് സർജറി നടത്തിയേ പറ്റൂ. സംഘടനയാണ് വലുത് അധികാരമല്ല. എന്നാൽ ഇപ്പോൾ സ്ഥാനമാനത്തിന് വേണ്ടി നേതാക്കൾ പാർട്ടിയെ മറക്കുകയാണ്. നേതാവിന്റെ ജനകീയത അല്ല വലുത് സമർപ്പണമാണ്. ഇനി പുതിയതായി വരുന്ന പ്രസിഡന്റിന്റെ ഉത്തരവാദിത്വവും അതായിരിക്കണം. സംഘടനയിൽ അടിമുടി മാറ്റം ഉണ്ടായേ പറ്റൂ. പ്രസംഗിക്കുന്നവരല്ല പ്രവർത്തിക്കുന്നവരാണ് സംഘടനയുടെ തലപ്പത്തേക്ക് വരേണ്ടത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങളെ അന്വേഷിച്ച് ഇറങ്ങിയാൽ […]

മകൻ ഐ.പി.എസുകാരൻ,അമ്മ അസിസ്റ്റന്റ് പബ്ലിക് ഇൻഫർഷേൻ ഓഫീസർ ; ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത അമ്മയും മകനും അറസ്റ്റിൽ

  സ്വന്തം ലേഖിക ഗുരുവായൂർ: വ്യാജ ഐപിഎസ് ഓഫീസറായി ചമഞ്ഞ് മകനും സര്ക്കാര് ജോലിക്കാരിയായി ചമഞ്ഞ് അമ്മയും ചേർന്ന് ബാങ്കുകളെ കബളിപ്പിച്ച് സ്വന്തമാക്കിയത് 28 കാറുകളും ഒരു ബുള്ളറ്റും. ഒപ്പം ബാങ്ക് മാനേജരെ പറ്റിച്ച് 95 പവനും 25 ലക്ഷം രൂപയും പലപ്പോഴായി കൈക്കലാക്കി. സംഭവത്തിൽ തലശ്ശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ ശ്യാമളയെ (58) കോഴിക്കോട് ബിലാത്തിക്കുളത്തെ വാടകവീട്ടിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെയാണ് പോലീസ് ഡിപ്പാർട്ട്മെന്റിനെ പോലും കബളിപ്പിച്ച അമ്മയേയും മകനേയും കുറിച്ച് പുറംലോകമറിഞ്ഞത്.ശ്യാമളയുടെ മകൻ വിപിൻ കാർത്തിക് (29) കശ്മീരിലെ […]

വാളയാർ കേസ് : ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് പ്രത്യേകമായി ദീപാവലി ആശംസകൾ അറിയിക്കണേ മാമാ ; പോലീസിന്റെ ഒഫിഷ്യൽ ഫെസ്ബുക്ക് പേജിൽ രൂക്ഷവിമർശനം

  സ്വന്തം ലേഖിക കൊച്ചി : പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനം ഉയരുന്നു. എന്നാൽ പ്രതികളെ വെറുതേ വിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിലെ തണുപ്പൻമട്ടാണ് കോടതിയിൽ നിന്നും കുറ്റാരോപിതർക്ക് ശിക്ഷലഭിക്കാതിരിക്കാൻ കാരണമായതെന്ന് വിമർശനം നേരെത്തെ തന്നെ ഉയർന്നിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബർ 25നാണ് കോടതി വെറുതേ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ […]

വാളയാറിലെ പെൺകുട്ടികളുടെ മരണം: പുനരന്വേഷണം നടത്തണം; കേസ് സിബിഐ ഏറ്റെടുക്കണം: എ.കെ ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: വാളയാറിൽ പെൺകുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും, കേസിൽ നിന്നും രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ രക്ഷപെടുകയും ചെയ്ത പ്രതികൾക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് പൊതുപ്രവർത്തകൻ എ.കെ ശ്രീകുമാർ ആവശ്യപ്പെട്ടു. രണ്ടു പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കേസിൽ നിന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടുന്നത് കേരളത്തിന് അപമാനമാണ്. വിദ്യാഭ്യാസത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന കേരളമെന്ന സംസ്ഥാനത്തിന് ഈ സംഭവങ്ങൾ ഏറെ അപമാനകരമാണ്. ഇത്തരത്തിൽ കേരളത്തിലെ പെൺകുട്ടികളുടെ സുരക്ഷിതത്വത്തിന് പോലും ഭീഷണിയകുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കൻ കേസിലെ പ്രതികൾക്കും, കേസ് ഒതുക്കാൻ പ്രയത്‌നിച്ചവർക്കും എതിരെ അന്വേഷണം […]