വാട്സ്ആപ്പ് ഇനി ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തേയ്ക്ക് ; വാട്സ്ആപ്പ് വഴിയുള്ള പേയ്മെൻ്റ് സേവനം ഇന്ത്യയിൽ ഉടൻ ലഭ്യമാകും
സ്വന്തം ലേഖകൻ കൊച്ചി : പണമിടപാടിനും ഇനി വാട്‌സ് ആപ്പിന്റെ സേവനം. പേയ്‌മെന്റ് സേവനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അനലിസ്റ്റുകളുമായി നടന്ന ഒരു ചോദ്യോത്തര പരിപാടിയിൽ ഫെയ്‌സ്ബുക്ക് സി.ഇ.ഓ മാർക്ക് സക്കർബർഗ് ആണ് ഇക്കാര്യം അറിയിച്ചത്. യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം നിലവിൽ ബീറ്റാ ടെസ്റ്റിങ്ങിലാണ്. പത്ത് കോടി ഉപയോക്താക്കൾ ഇത് ഉപയോഗിക്കുന്നുണ്ട്. 40 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പ് ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് വാട്‌സ് ആപ്പ് കടന്നുവരുന്നത് പേ ടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ സേവനങ്ങൾക്ക് കനത്ത തിരിച്ചടിയാകും. എന്നാൽ […]