play-sharp-fill

പ്ലാസ്റ്റിക്കിനെതിരെ പട നയിച്ച് പേ ലെസ് സൂപ്പർ മാർക്കറ്റ്: ഇനി പ്ലാസ്റ്റിക്കിന് വിട; സൗജന്യമായി തുണി സഞ്ചികൾ വിതരണം ചെയ്യുന്നു

സ്വന്തം ലേഖകൻ കോട്ടയം: പ്ലാസ്റ്റിക്കിനെതിരെ പടനയിച്ച് കോട്ടയം കളക്ടറേറ്റിനു സമീപത്തെ പേ ലെസ് സൂപ്പർമാർക്കറ്റ്. പ്ലാസ്റ്റിക്ക് സഞ്ചികൾക്കു പകരം തുണി സഞ്ചികൾ വിതരണം ചെയ്താണ് പേ ലെസ് സൂപ്പർമാർക്കറ്റ് പ്രതിരോധം തീർക്കുന്നത്. ജില്ലയിൽ പ്ലാസ്റ്റിക്ക് നിരോധിച്ച ഉത്തരവ് പുറത്തു വന്നതിനു പിന്നാലെയാണ് പേലെസ് സൂപ്പർമാർക്കറ്റ് പ്ലാസ്റ്റിക്കിനു പകരം തുണി സഞ്ചികൾ വിതരണം ചെയ്യാൻ തീരുമാനിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഇവിടെ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക്് ആദ്യം സൗജന്യമായി തുണി സ്ഞ്ചികൾ വിതരണം ചെയ്യും. മൂന്നു മുതൽ 27 രൂപ വരെ വിലയുള്ള തുണി സ്ഞ്ചികളാണ് സൗജന്യമായി വിതരണം […]

വൻ കഞ്ചാവ് വേട്ട ; പത്ത് കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി : നഗരത്തിൽ വില്പനക്കായി കൊണ്ടുവന്ന പത്ത് കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശികളായ നാലു യുവാക്കൾ പിടിയിലായി. വൈശാഖ് (24), നിജിത്ത് (28), മുഹമ്മദ് ഷക്കീൽ (24), സഫ് വാൻ (21) എന്നിവരാണ് കഞ്ചാവുമായി കളമശ്ശേരി പത്തടിപ്പാലം ഭാഗത്ത് വച്ച് പിടിയിലായത്. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് വാഗണർ കാറിൽ കഞ്ചാവുമായി എത്തിയ സംഘത്തെ പിടികൂടുമ്പോൾ കാറിന്റെ പുറകിലായി െ്രസ്രപ്പിനിടയർ വയ്ക്കുന്ന ഭാഗത്ത് രണ്ട് കിലോഗ്രാം വീതമുള്ള അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. കൊച്ചിയിൽ പലപ്പോഴായി വില്പനക്കായി സംഘം […]

കോട്ടയം ജില്ലയിൽ പോക്‌സോ കേസുകൾ വർദ്ധിക്കുന്നു ; ഈ വർഷം മാത്രം രജിസ്റ്റർ ചെയ്ത് 138 കേസുകൾ

  സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ ഓരോ ദിവസം പോകുംതോറും പോക്‌സോ കേസുകളുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. അഞ്ചു വർഷത്തിനിടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ രണ്ടിരട്ടിയായ് വർദ്ധിച്ചു. വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്നാണ് ബാലക്ഷേമ സമിതിയുടെ കണ്ടെത്തൽ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ സംസ്ഥാനത്ത് നാലാമതാണ് കോട്ടയം. 2013 ൽ 34 കേസാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം മാത്രം 138 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എരുമേലി , മുണ്ടക്കയം , വൈക്കം , കുമരകം , ഈരാറ്റുപേട്ട , കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് പോക്‌സോ കേസുകൾ കൂടുതലായി […]

ഡോക്ടർ ജയപ്രകാശ് നിങ്ങൾ മനുഷ്യനല്ല..! കോട്ടയം മെഡിക്കൽ കോളേജിനെയും ഡോക്ടർമാരെയും പ്രകീർത്തിച്ച് സിനിമാ താരം അനൂപ് ചന്ദ്രന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം: പരാധീനതകളും പരിവേദനങ്ങളും പഴികളും ഏറെയുണ്ടെങ്കിലും, സാധാരണക്കാരായ രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കാൻ സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നാണ് കോട്ടയം മെഡിക്കൽ കോളേജ്. വിവാദങ്ങളിലൂടെ മാത്രം മാധ്യമങ്ങൾ എല്ലാക്കാലത്തും മെഡിക്കൽ കോളേജ് ആശുപത്രിയെ വാർത്തയ്ക്കു മുന്നിലെത്തിക്കുകയാണ് പതിവ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭിച്ച മികച്ച സേവനത്തെപ്പറ്റി ഫെയ്‌സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയാണ് നടനും സിനിമാ താരവുമായ അനൂപ് ചന്ദ്രൻ. അനൂപ് ചന്ദ്രന്റെ സുഹൃത്തിന്റെ അ്ച്ഛന്റെ ആൻജിയോഗ്രാമിന് വേണ്ടിയാണ് ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

മകന് കാമുകിയെ പീഡിപ്പിക്കാൻ അമ്മ കൂട്ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ മകനൊപ്പം നിന്ന അമ്മ റിമാൻഡിൽ

ക്രൈം ഡെസക് തിരുവനന്തപുരം: വാളയാറിനു പിന്നാലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന പീഡനക്കേസുകളിൽ വൻ വർധനയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതാണ് ഇപ്പോൾ പ്രശ്‌നമായിരിക്കുന്നത്. ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ സഹായം ചെയ്തു നൽകിയെന്ന് ആരോപിച്ചാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത്. വീട്ടിൽ കൊണ്ടുവന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ഒത്താശ ചെയ്ത അമ്മ അറസ്റ്റ് ചെയ്തു. കരനാവം ചാത്തമ്പറ തവയ്ക്കൽ മൻസിലിൽ നിസ എന്ന് വിളിക്കുന്ന ഹയറുന്നിസ(47) ആണ് അറസ്റ്റിലായത്. മകൻ ഷിയാസ് നൗഷാദിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇവർ പെൺകുട്ടിയെ ചാത്തമ്പറ […]

ഡിമെന്‍ഷ്യ ബാധിതരെ പരിപാലിക്കുന്നവര്‍ പ്രതിദിനം ശരാശരി 10.6 മണിക്കൂര്‍ ഇതിനായി ചെലവിടുന്നുവെന്ന് വിദഗ്ധര്‍

സ്വന്തം ലേഖകൻ കൊച്ചി: ഡിമെന്‍ഷ്യ ബാധിച്ച തങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിന് കൂട്ടിരിപ്പുകാര്‍ പ്രതിദിനം ശരാശരി 10.6 മണിക്കൂര്‍ ചെലവിടുന്നതായി സ്‌കിസോഫ്രിനിയ റിസേര്‍ച്ച് ഫൗണ്ടേഷന്‍ (സ്‌കാര്‍ഫ്) ചെന്നൈ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ശ്രീധര്‍ വൈതീശ്വരന്‍ പറഞ്ഞു. ഡിമെന്‍ഷ്യ സൗഹൃദ സമൂഹമെന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സസിന്റെ ഉദ്യമമായ പ്രജ്ഞയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനം ‘ഉദ്‌ബോധ്’-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ഉള്‍പ്പെടെ രാജ്യത്തെ മൂന്ന് പട്ടണങ്ങളില്‍ സ്‌കാര്‍ഫ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു […]

മണർകാട് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്: കാർ തലകീഴായി മറിഞ്ഞു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: മണര്‍കാട് പള്ളി ജങ്ഷനു സമീപത്തെ ആശുപത്രിയ്ക്ക് മുന്നിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞു. കുട്ടിയിടിച്ച കാറുകളിൽ ഒന്ന് റോഡിൽ തല കീഴായി മറിഞ്ഞു. അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. കാറിനുള്ളിലുണ്ടായിരുന്ന കെ.ഒ. തോമസ് (65), ഭാര്യ സിസിലിയാമ്മ  (59), മകള്‍ അജ്ഞന (28) എന്നിവർക്കാണ് പരിക്കേറ്റത്. തല കീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന ഇവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം. അയര്‍ക്കുന്നം ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാര്‍ മറ്റൊരു കാറില്‍ തട്ടി മറിയുകയായിരുന്നു. മൂവരെയും […]

മീറ്ററിടാത്ത ഓട്ടോറിക്ഷകൾക്കു മൂക്കുകയറുമായി മോട്ടോർ വാഹന വകുപ്പ്: രണ്ടാം ഘട്ടപരിശോധനയിൽ കുടുങ്ങിയത് മീറ്ററില്ലാത്ത 23 ഓട്ടോറിക്ഷകൾ

സ്വന്തം ലേഖകൻ കോട്ടയം: മീറ്ററിടാതെ നാട്ടുകാരെ പറ്റിക്കുന്ന ഓട്ടോറിക്ഷകളെ വിടാതെ പിൻതുടർന്ന് മോട്ടോർ വാഹന വകുപ്പ്. മീറ്ററിടാതെ സർവീസ് നടത്തുന്ന 23 ഓട്ടോറിക്ഷകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ വീണ്ടും ഓട്ടോറിക്ഷകൾ മീറ്റർ ഇടണമെന്നത് കർശനമാക്കി നടപ്പാക്കുകയാണ്. മീറ്റർ ഇടാത്തത് അടക്കം 32 ഓട്ടോറിക്ഷകൾക്കെതിരെയാണ് വെള്ളിയാഴ്ച മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് നടപടിയെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെയും ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെയും നിർദേശാനുസരണം ജില്ലയിൽ […]

പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ആവശ്യകത വിളിച്ചോതി ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി

സ്വന്തം ലേഖകൻ കൊച്ചി: പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ കേരളത്തെ മികച്ച മാതൃകയാക്കുകയെന്ന ലക്ഷ്യത്തോടെ ക്രീപ സംഘടിപ്പിക്കുന്ന നാലാമത് ഗ്രീന്‍ പവര്‍ എക്‌സ്‌പോയ്ക്ക് കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ തുടക്കം. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം, കേന്ദ്ര ചെറുകിട ഇടത്തര സംരംഭ മന്ത്രാലയം, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, അനര്‍ട്ട് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച എക്‌സ്‌പോ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജി ഉദ്ഘാടനം ചെയ്തു. പുനരുപയോഗ ഊര്‍ജത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്ന്  എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു കൊണ്ട് അവര്‍ പറഞ്ഞു. ഇത്തരം ഊര്‍ജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം […]

മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗം ചെയ്യാം ; ന്യൂ വാട്ടർ ടെക്നോളജിയുമായി കുട്ടി ശാസ്ത്രഞ്ജർ

  സ്വന്തം ലേഖിക കോട്ടയം: കടുത്ത വേനൽക്കാലത്തും ഇനി ജലക്ഷാമം ഉണ്ടാവാതിരിക്കാൻ   ജലസംരക്ഷണത്തിന് പുതിയൊരു മാതൃക അവതരിപ്പിച്ചിരിക്കുകയാണ് മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ബിസ്മി നൗഷാദും ഫിദ ഫാത്തിമയും. മലിനജലം ശുചീകരിച്ച് അണുവിമുക്തമാക്കി വീണ്ടും പുനരുപയോഗം ചെയ്യുന്ന സങ്കേതിക വിദ്യയാണ് ഹയർ സെക്കണ്ടറി വിഭാഗം വർക്കിങ്ങ് മോഡലിൽ ബിസ്മി നൗഷാദും ഫിദയും അവതരിപ്പിച്ചത്. മലിന ജലം ആദ്യമായി ഒരു സംഭരണിയിലേക്കെത്തിക്കും. ശേഷം മൂന്ന് തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്ന ഫിൽട്ടറുകളിലൂടെ ഈ ജലം കടന്നു പോകും. ഈ സമയം മാലിന്യം നീങ്ങി ജലം […]