play-sharp-fill

കോട്ടയത്തെ പൊലീസുകാരെ പറ്റിച്ച് മാങ്ങാ ജ്യൂസ് ; ജ്യൂസ് കഴിച്ച് വണ്ടി ഓടിച്ചാലും പൊലീസുകാരുടെ മെഷിൻ ‘പീപ്പി’ അടിക്കും

  സ്വന്തം ലേഖിക കോട്ടയം : കോട്ടയത്ത് മാങ്ങാ ജ്യൂസ് കഴിച്ച് വണ്ടിയോടിച്ച ഡ്രൈവർക്ക് കിട്ടിയത് എട്ടിൻറെപണി. മാങ്ങാ ജ്യൂസ് കുടിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറുമാണ് പോലീസിൻറെ മദ്യപരിശോധയിൽ കുടുങ്ങിയത്. വാഹന പരിശോധനയുടെ ഭാഗമായി പോലീസ് ബസ് കൈകാണിച്ചുനിർത്തിയശേഷം ഡ്രൈവറോടു ബ്രീത്ത് അനലൈസറിൽ ഊതാൻ ആവശ്യപ്പെട്ടു. ഡ്രൈവർ ഊതിയപ്പോൾ ബ്രീത്ത് അനലൈസറിൽ ബീപ് ശബ്ദം കേൾക്കുകയും ചെയ്തു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ബസ് ഓടിക്കാൻ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞതോടെ പ്രശ്‌നത്തിൽ കണ്ടക്ടർ ഇടപെട്ടു. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും അല്പം മുൻപ് പായ്ക്കറ്റ് മാങ്ങാ ജ്യൂസ് കുടിച്ചതായിരിക്കും […]

സർവ്വേക്കല്ല് മോഷണം ‘കുണ്ടാമണ്ടി ‘ : ജി സുധാകരൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സർവേക്കല്ല് മോഷണത്തിനെതിരേ നിയമസഭയിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കരമന-കളിയിക്കാവിള ദേശീയപാതയിൽ റവന്യൂവകുപ്പ് സ്ഥാപിച്ച കല്ലുകൾ മോഷ്ടിച്ചവർക്ക് റോഡ് എന്തിനാണെന്നും ഇത്തരം ചീപ്പായ പരിപാടികൾ അവസാനിപ്പിക്കണമെന്നും കല്ല് മോഷ്ടിക്കുന്നത് അടക്കമുള്ള ‘കുണ്ടാമണ്ടി’കളാണ് കാട്ടുന്നതെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്. ഇതോടെ മോഷ്ടിച്ചത് നാട്ടുകാരല്ലെന്നും അപമാനിക്കരുതെന്നും കോൺഗ്രസ് എംഎൽഎ വിൻസെന്റ് പറയുകയുണ്ടായി. ഇതൊന്നും പറഞ്ഞാൽ വോട്ടുകിട്ടില്ലെന്നും നിങ്ങളോട് തർക്കത്തിനില്ലെന്നും പോയി കല്ല് കണ്ടുപിടിക്കെന്നും മന്ത്രി മറുപടി നൽകി. വാഗ്വാദം മുറുകിയതോടെ ‘എന്നാൽ നിങ്ങൾ മറുപടി പറയൂ, കല്ല് സൂക്ഷിക്കാൻ എം.എൽ.എ.ക്കു […]

ആർക്കും കിട്ടും ഒരു ഫുൾ അടിച്ചാലും കിട്ടാത്ത ലഹരി ; സംസ്ഥാനത്ത് ലഹരിഗുളികകൾ മെഡിക്കൽ സ്‌റ്റോർ വഴി യാതൊരു നിയന്ത്രണവുമില്ലാതെ വിൽക്കുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: മദ്യത്തിനും ലഹരി മരുന്നുകൾക്കും പകരമായി വിദ്യാർത്ഥികൾ മനോരോഗത്തിനും മറ്റുമുള്ള ഗുളികകൾ ഉപയോഗിക്കുന്ന ശീലം ഏറി വരികയാണ്. വിദ്യാർത്ഥികളിലെ വർദ്ധിച്ചു വരുന്ന ഇത്തരം ശീലങ്ങൾ പലപ്പോഴും വാർത്തയായിട്ടുണ്ട്. നഗര പ്രദേശങ്ങളിലും മറ്റുമാണ് വിദ്യാർത്ഥികളിലെ ഇത്തരം പ്രവണത ധാരാളമായി കണ്ടു വരുന്നത്. എന്നാൽ നിർബന്ധമായും ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ നൽകാവു എന്ന് നിബന്ധനയുള്ള ഈ മരുന്നുകൾ തലസ്ഥാനത്തെ മരുന്നു കടകളിൽ നിന്നും ആർക്കും ലഭിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ. ഒരു തുണ്ടു കടലാസിൽ മരുന്നിന്റെ പേര് എഴുതി നൽകിയാൽ […]

അത്താണി കൊലപാതകം :അഞ്ച് പേർ അറസ്റ്റിൽ

  സ്വന്തം ലേഖിക കൊച്ചി : നെടുമ്പാശ്ശേരി അത്താണിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികൾക്കു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ നടുറോഡിൽ വെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു കാറിലെത്തിയ സംഘം ബിനോയിയെ ആക്രമിച്ചത്. അരുംകൊലയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുണ്ടകൾ തമ്മിലുളള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് നേരത്തെതന്നെ തിരിച്ചറിഞ്ഞ പോലീസ് പ്രതികളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. […]

നടൻ ശ്രീനിവാസൻ അപകടനില തരണം ചെയ്തു ; ആശങ്കവേണ്ടെന്നു ഡോക്ടർമാർ

  സ്വന്തം ലേഖിക കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ആസ്റ്റർ മെഡ്‌സിറ്റിയിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചെന്നൈക്ക് പോകാനെത്തിയതായിരുന്നു ശ്രീനിവാസൻ. പരിശോധനകളെല്ലാം പൂർത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സഹ യാത്രികരെ വിവരമറിയിക്കുകയായിരുന്നു. വിമാനത്താവള അധികൃതരുടെ നേതൃത്വത്തിൽ ശ്രീനിവാസനെ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് […]

ഞാൻ കുമ്മനത്തിന്റെ പി.എ, എനിക്ക് പൊലീസ് സംരക്ഷണം വേണം..! മൂന്ന് ദിവസം പൊലീസ് സംരക്ഷണയിൽ ഉണ്ടുറങ്ങി സുഖ താമസം; വിവിഐപി സ്ഥലം വിട്ട ശേഷം പറ്റിക്കപ്പെട്ടത് മനസിലാക്കി പൊലീസ്; ശരിക്കും തങ്ങളെ പറ്റിച്ചത് ആരാണെന്നറിയാതെ പൊലീസ്

സ്വന്തം ലേഖകൻ തൃശൂർ: വിവിഐപി എന്നു കേട്ടാൽ കൃത്യമായി സുരക്ഷ ഒരുക്കി, വേണ്ടതെല്ലാം ക്രമീകരിച്ചു നൽകുന്നതാണ് പൊലീസിന്റെ രീതി. എന്നാൽ, ഞാൻ തന്നെ വിഐപിയാണെന്ന് പറഞ്ഞ് പൊലീസിനെ പറ്റിച്ചാലോ. തൃശൂരിൽ ഒരു വിരുതൻ മൂന്നു ദിവസമാണ ഞാൻ വിഐപിയാണെന്നു പറഞ്ഞ് പൊലീസിനെ പറ്റിച്ചത്. ബി.ജെ.പിയിലെ മുതിർന്ന നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന്റെ പി.എ ചമഞ്ഞാണ് കഴിഞ്ഞ ദിവസം യുവാവ മൂന്നു ദിവസത്തോളം തൃശൂരിൽ ഹോട്ടലിൽ സുഖമായി ഉണ്ടുറങ്ങി താമസിച്ചത്. സംഭവം ഇങ്ങനെ തൃശൂരിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിൽ അയൽ ജില്ലയിലെ പൊലീസ് […]

പേരിൽ പോലും വ്യാജൻ: ഒറിജിനലിന്റെ പേരിൽ വ്യാജ വെളിച്ചെണ്ണ വിറ്റ നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി: ആറു ലക്ഷം രൂപ പിഴ ചുമത്തിയത് കെ.പി.എൻ ശുദ്ധം അടക്കമുളള വെളിച്ചെണ്ണകൾക്കെതിരെ

സ്വന്തം ലേഖകൻ കോട്ടയം: ഒറിജിലനിലെ വെല്ലുന്ന വ്യാജപേരിൽ വെളിച്ചെണ്ണ വിപണിയിൽ ഇറക്കിയ കമ്പനികൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എട്ടിന്റെ പണി. ഭ്ക്ഷ്്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കമ്പനികൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ‘കെ.പി.എൻ ശുദ്ധം’, ‘കിച്ചൻ ടേസ്റ്റി’, ‘ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ’, കേരളീയം എന്നീ ബ്രാൻഡുകൾക്കാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം പിഴയിട്ടിരിക്കുന്നത്. ഈ നാല് ബ്രാൻഡും ഉത്പാദിപ്പിക്കുന്ന ‘കൈരളി ഓയിൽ കിഴക്കമ്പലം’ എന്ന സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷൻ കേസുകളിലായി ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആറ് ലക്ഷം രൂപ പിഴ ലഭിച്ചിട്ടുണ്ട്. […]

ഇനി സിനിമ കാണാൻ വില കൂടും: കോട്ടയം നഗരത്തിലെ തീയറ്റുകളിൽ സിനിമ കാണാൻ ചിലവേറും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിലെ തീയറ്ററുകളിൽ സിനിമ കാണാൻ ഇനി ചിലവേറും. എല്ലാ തീയറ്ററുകളിലെയും ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. ജി.എസ്.ടിയ്ക്കു പിന്നാലെ വിനോദ നുകുതി കൂടി ഏർപ്പെടുത്തിയതോടെയാണ് തീയറ്ററിലെ ടിക്കറ്റ് നിരക്കുകൾ വർധിക്കുന്നത്. അഞ്ചു രൂപ മുതൽ ഇരുപത് രൂപ വരെയാണ് ടിക്കറ്റ് നിരക്കുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത്. നൂറ് രൂപയ്ക്കു താഴെയുള്ള ടിക്കറ്റുകൾക്ക് അഞ്ചു ശതമാനവും, നൂറ് രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവുമാണ് നിരക്ക് വർധിക്കുന്നത്. കോട്ടയം നഗരത്തിലെ തീയറ്റിൽ ബാൽക്കണിയുടെ നിരക്ക് 140 ൽ നിന്നും 150 ആയി വർധിപ്പിച്ചിട്ടുണ്ട്. […]

മൂന്നേകാൽ കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി : കഞ്ചാവ് കണ്ടെത്തിയത് റെയിവേ സ്റ്റേഷന് സമീപത്ത് നിന്ന്

സ്വന്തം ലേഖകൻ പുതുനഗരം : പുതുനഗരം റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്നും ബാഗിൽ സൂക്ഷിച്ച മൂന്ന് കിലോ 200 ഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുതുനഗരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് സംഘത്തെ കണ്ട് രണ്ട് പേർ ബാഗ് ഉപേക്ഷിച്ചി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ പിന്തുടർന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. കണ്ടെത്തിയ കഞ്ചാവിന് ചില്ലറ വിപണിയിൽ ഒന്നര ലക്ഷം രൂപ വിലവരും. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക […]

മദ്രാസ് ഐഐടിയിൽ 13 വർഷത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ ഉൾപ്പെടെ 18 വിദ്യാർത്ഥികൾ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് വിദ്യാർത്ഥി കൂട്ടായ്മ

  സ്വന്തം ലേഖിക ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ വിദ്യാർഥി മരണങ്ങളുടെ ഞെട്ടിക്കുന്ന കണുകൾ പുറത്തുവിട്ട് ക്യാംപസിലെ വിദ്യാർഥി കൂട്ടായ്മയായ ചിന്ത ബാർ. മദ്രാസ് ഐഐടിയിൽ 13 വർഷത്തിനിടെമരിച്ചത് രണ്ട് മലയാളികൾ ഉൾപ്പെടെ 18 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി വിദ്യാർത്ഥി കൂട്ടായ്മയുടെ റിപ്പോർട്ടുകൾ. ഇ വിദ്യാർഥികളുടെ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള പട്ടികയാണ് ഇവർ പുറത്തുവിട്ടത്. ഇതിന് പുറമേ ചികിത്സ കിട്ടാതെ ഒരു കുട്ടിയും, കാണാതായ ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഫാത്തിമക്ക് പുറമേ രണ്ട് മലയാളി വിദ്യാർഥികൾ കൂടി മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യ […]