play-sharp-fill

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നയാപൈസയില്ല ; കെജ്‌രിവാൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നയാപൈസയില്ല. സഹായം അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. കഴിഞ്ഞ അഞ്ച് വർഷം ഡൽഹിയിൽ നിരവധി താൻ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയുടെ പക്കൽ പണമില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചില്ലിപ്പൈസ താൻ നേടിയിട്ടില്ല. തനിക്കുവേണ്ടി തെരഞ്ഞെടുപ്പിനെ ജനങ്ങളാണ് നേരിടേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അനധികൃത കോളനികൾ രജിസ്റ്റർ ചെയ്തു നൽകുമെന്ന കേന്ദ്രത്തിന്റെ വാക്ക് വിശ്വസിക്കരുതെന്നും കെജ്‌രിവാൾ പറഞ്ഞു. രജിസ്റ്റർ ചെയതു തരുന്നതുവരെ ആരെയും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഈ […]

പ്ലാസ്റ്ററിട്ട കാലുമായി യുവാവിന്റെ നെട്ടോട്ടം ; പരാതി നൽകാൻ കയറിയിറങ്ങിയത് മൂന്നു പൊലീസ് സ്റ്റേഷനുകൾ

  സ്വന്തം ലേഖിക കൊച്ചി: അപകടം നടന്നത് ഏത് സ്റ്റേഷന്റെ പരിധിയിലാണെന്ന് തിരിച്ചറിയാൻ പോലീസിന് വേണ്ടിവന്നത് മണിക്കൂറുകൾ. ഇതുമൂലം പരിക്കേറ്റ് പ്ലാസ്റ്ററിട്ട കാലുമായി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി വലഞ്ഞ് പരാതിക്കാരൻ. മുണ്ടംവേലി സ്വദേശി മച്ചിങ്കൽ വീട്ടിൽ നെൽസൺ പ്ലാസ്റ്ററിട്ട കാലുമായി ഒരു ദിവസം കയറിയിറങ്ങിയത് മൂന്ന് പോലീസ് സ്റ്റേഷനുകളാണ്. വെള്ളിയാഴ്ച നെൽസനുണ്ടായ അപകടത്തെ തുടർന്ന് പരാതി നൽകാനും മൊഴി നൽകാനുമായാണ് സ്റ്റേഷനുകൾ കയറിയിറങ്ങേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെ കുണ്ടന്നൂർ ഭാഗത്തുണ്ടായ വാഹനാപകടത്തിൽ നെൽസണിന്റെ കാലിന് പരിക്കേറ്റു. കാലിൽ എല്ലുകൾക്ക് പൊട്ടലുകൾ ഉള്ളതിനാൽ പ്ലാസ്റ്ററിടുകയും വിശ്രമിക്കണമെന്ന് […]

പാർലമെന്റിൽ രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ കയ്യേറ്റ ശ്രമം ; സഭയിൽ പ്രതിഷേധിച്ച ടി. എൻ പ്രതാപനെയും ഹൈബി ഈഡനെയും പുറത്താക്കി

    സ്വന്തം ലേഖിക ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിനിടയിൽ രമ്യ ഹരിദാസ് എം.പിക്ക് നേരെ പാർലമെന്റിൽ കൈയ്യേറ്റ ശ്രമം. പ്രതിഷേധിക്കുന്നതിനിടെ ലോക്‌സഭയിലെ പുരുഷ മാർഷൽമാർ ബലം പ്രയോഗിച്ച് രമ്യ ഹരിദാസിനെയും ചില കോൺഗ്രസ് എംപിമാരെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിൽ രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് സഭയിൽ ബഹളം ഉണ്ടായത്. പ്രതിഷേധിച്ച ടി.എൻ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കി. ‘മുദ്രാവാക്യം വിളിച്ചതായിരുന്നു.പ്ലക്കാർഡ് പറ്റില്ലെന്നും പറഞ്ഞ് പിടിച്ചുമാറ്റുകയായിരുന്നു. പാർലമെന്റിനകത്ത് പോലും സേഫ് […]

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ; തോട്ടം തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കണം

  സ്വന്തം ലേഖകൻ കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. മേപ്പാടി മുണ്ടക്കൈയിലാണ് മാവോയിസ്റ്റുകൾ പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്.ഇന്നലെ രാത്രിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം അവസാനിപ്പിക്കണം എന്നാണ് പോസ്റ്ററുകളിൽ ഉള്ളത്. തമിഴ് ഭാഷയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതോടൊപ്പം സ്ഥലത്ത് തെരച്ചിൽ തുടങ്ങി.

‘ചാളമേരി’ യായ് തകർത്താടിയ മോളി കണ്ണമാലി ചികിത്സയ്ക്ക്‌ വകയില്ലാതെ ബുദ്ധിമുട്ടുന്നു ; തിരിഞ്ഞ് നോക്കാതെ ചലച്ചിത്ര പ്രവർത്തകർ

  സ്വന്തം ലേഖിക തോപ്പുംപടി: ഹൃദ്രോഗത്തിന്റെ അവശതകളിലാണ് ചലച്ചിത്ര നടി മോളി കണ്ണമാലി. ആറു മാസത്തോളമായി വീട്ടിൽ തന്നെയാണ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം അവർ അവശയായിരിക്കുന്നു. ഏതാനും മാസം മുൻപ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. വാൽവിന് തകരാറുണ്ട്. മൂന്ന് ബ്ലോക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ‘പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ല. അഞ്ച് മാസമായി ഇവിടെത്തന്നെയാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നേ, എന്റെ കൈയിൽ പണമില്ല…’ മോളി പറയുന്നു. ‘ട്രേസിങ്’ എന്ന സിനിമയിലാണ് മോളി ഒടുവിൽ അഭിനയിച്ചത്. പിന്നീട് സുഖമില്ലാതായി. കട്ടിലിൽ തന്നെയാണ് […]

വാഹന പരിശോധനയ്ക്കിടെ മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ ; വാഹനത്തിൽ നാല് നമ്പർ പ്ലേയ്റ്റുകൾ

സ്വന്തം ലേഖകൻ കണ്ണൂർ: വാഹനപരിശോധനയ്ക്കിടെ മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ. പ്രവർത്തകൻ അറസ്റ്റിൽ. വാരം മുണ്ടയാട്ടെ മുഹമ്മദ് ഫസീമിനെയാണ് (24) ടൗൺ എസ്.ഐ. ബി.എസ്.ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ കക്കാട് ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. രണ്ട് ബൈക്കുകളിലായി ഇയാൾക്കൊപ്പം അഞ്ചുപേരാണുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. സ്‌കൂട്ടർ നിർത്തിയ ഉടനെ വാഹനം ഉപേക്ഷിച്ച് അഞ്ചു പേരും ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും മുഹമ്മദ് ഫസീമിനെ പൊലീസ് പിടികൂടി. സിം, ബിലാൽ, നഫ്‌സൽ തുടങ്ങി നാലുപേരാണ് രക്ഷപ്പെട്ടത്. വാഹനങ്ങളുടെ നാല് നമ്പർ പ്ലേറ്റ്, […]

ഫലം വരുന്നതിന് മുൻപേ ഉത്തരക്കടലാസുകൾ കൈക്കലാക്കി സിൻഡിക്കേറ്റ് അംഗം ; നടപടിയെടുക്കാൻ മടിച്ച് എം.ജി സർവകലാശാല

  സ്വന്തം ലേഖിക കോട്ടയം: എംജി സർവകലാശാലയിൽ ഫലം വരുന്നതിന് മുമ്പ് സിൻഡിക്കേറ്റംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചട്ടവിരുദ്ധമായി എംകോമിൻറെ 31 ഉത്തരക്കടലാസുകൾ ആവശ്യപ്പെട്ട സിൻഡിക്കേറ്റംഗം ഡോ പ്രഗാഷ്, പരീക്ഷാവിഭാഗത്തിൽ നിന്നെടുത്തത് 54 എണ്ണമാണന്ന് കണ്ടെത്തൽ. ഗുരുതര ക്രമക്കേട് നടത്തിയിട്ടും സിൻഡിക്കേറ്റംഗത്തിനെതിരെ ഇതുവരെയും ഒരന്വേഷണവും സർവകലാശാലയോ സർക്കാരോ നടത്തിയിട്ടില്ല. അതീവ രഹസ്യ സ്വഭാവത്തേടെ സൂക്ഷിക്കേണ്ട വിദ്യാർത്ഥികളുടെ ഫാൾസ് നമ്പറടങ്ങിയ ഉത്തരക്കടലാസുകൾ നിയമങ്ങളെ ല്ലാം കാറ്റിൽ പറത്തി പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ഡോ ആർ പ്രഗാഷിന് നൽകാൻ വൈസ് ചാൻസിലർ […]

രോഗങ്ങളെ ഭയക്കാതെ വിലക്കുറവിൽ തെരുവോരങ്ങളിൽ നിന്നും ഭക്ഷണം കഴിയ്ക്കാം ; വരുന്നൂ കൊതിയൂറും വിഭവങ്ങളുമായി സർക്കാർവക തട്ടുകടകൾ

  സ്വന്തം ലേഖകൻ: തിരുവനന്തപുരം: രോഗങ്ങളെ ഭയക്കാതെ ഇനി തെരുവോരങ്ങളിൽ ഭക്ഷണം കഴിയ്ക്കാം . കൊതിയൂറും വിഭവങ്ങളുമായി സർക്കാർവക തട്ടുകടകൾ വരുന്നൂ. വൃത്തിയുള്ള സാഹചര്യങ്ങളിൽ തെരുവോര ഭക്ഷണം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ തെരുവോര ഭക്ഷണ ശാല ആലപ്പുഴയിൽ ആയിരിക്കും ആരംഭിക്കുക. നടപടി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടർക്കു കത്തയയ്ക്കും. വിലകുറച്ചു ഭക്ഷണം കൊടുക്കുകന്നതിലുടെ വരുന്ന സഞ്ചരികളിലേക്കു കുടി ആണ് സർക്കാർ നോട്ടം ഇടുന്നത്. ആലപ്പുഴയ്ക്കുശേഷം ശംഖുംമുഖം, ഫോർട്ട്‌കൊച്ചി എന്നിവിടങ്ങളിലും തട്ടുകടകൾ ആരംഭിക്കും. ഇതിനുപുറമെ വർക്കലയിൽ മാതൃകാ തെരുവോര ഭക്ഷണ ഹബ് […]

തന്റെ തന്തയല്ല എന്റെ തന്ത ; ടി.ജി മോഹൻദാസിനെ കണ്ടംവഴി ഓടിച്ച് മന്ത്രി ജി.സുധാകരന്റെ മകൻ

  സ്വന്തം ലേഖകൻ കൊച്ചി: തന്റെ തന്തയല്ല് എന്റെ തന്ത, ടി.ജി മോഹൻദാസിനെ കണ്ടംവഴി ഓടിച്ച് മന്ത്രി ജി. സുധാകരന്റെ മകൻ. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ കേരള രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് ബി.ജെ.പി ബൗദ്ധിക സെൽ അംഗം ടി. ജി മോഹൻദാസ് ഇട്ട ട്വീറ്റിന് മന്ത്രി ജി സുധാകരന്റെ മകന്റെ മറുപടിയാണ് വൈറലാകുന്നത്. മഹാരാഷ്ട്രയിൽ ഒറ്റ രാത്രിയിൽ ഭരണം മാറിയത് സൂചിപ്പിച്ചാണ് നവംബർ 23ന് രാത്രി 8.21ന് ടിജി മോഹൻദാസ് ട്വീറ്റ് ചെയ്തത്. ‘എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. […]

മാൾ ഓഫ് ട്രാവൻകൂറിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പേട്ട സ്വദേശി വിഷ്ണു (22) ആണ് ആത്മഹത്യ ചെയ്തത്. മാൾ ഓഫ് ട്രാവൻകൂറിലെ വിസ്മയ എന്ന വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഷ്ണു. ഡ്രസിംഗ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒൻപത് മണിയോട് കൂടിയാണ് വിഷ്ണു ആത്മഹത്യ ചെയ്ത വിവരം മറ്റ് ജീവനക്കാർ അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വസ്ത്ര സ്ഥാപനം തുടങ്ങിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളു.