play-sharp-fill

കോവിഡ് 19 : ലോകരാഷ്ട്രങ്ങളിൽ ആശങ്കയിലാഴ്ത്തി ദിനംപ്രതി മരണസംഖ്യ വർദ്ധിക്കുന്നു: മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു : 14 ലക്ഷത്തിലധികം പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ വാഷിങ്ടൺ: കോവിഡ് 19 ലോകരാഷ്ട്രങ്ങളിൽ മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു. ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ദിനംപ്രതി മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്.   ആഗോളതലത്തിൽ കൊറോണ ബാധിച്ചുള്ള മരണം 82,000 മുകളിലായി. മരണസംഖ്യ 82,019 ആയി. 24 മണിക്കൂറിനിടെ ലോകത്താകമാനമായി കൊറോണ ബാധിച്ച് മരിച്ചത് 4800 ലേറെ പേരാണ്.   പതിനാല് ലക്ഷത്തിലധികം പേർക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 14,30,516 ആയി. യൂറോപ്പിലാണ് കൊറോണ അതിഭീകരമായി പടർന്നു പിടിക്കുന്നത്.   യൂറോപ്പിൽ മരണം അരലക്ഷം കടന്നു. ഫ്രാൻസ്, ബ്രിട്ടൻ, […]

ലോകാരോഗ്യ ദിനത്തിൽ വീടുകൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ     കോട്ടയം: കൊറോണയെ പ്രതിരോധിക്കാൻ ലോകം ഒറ്റക്കെട്ടായി നിൽക്കുന്ന ലോകാരോഗ്യ ദിനത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി യൂത്ത് കോൺഗ്രസ്. കൊറോണ പ്രതിരോധത്തിന്റെ രണ്ടാം ഘട്ടമായാണ് യൂത്ത് കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി വീടുകൾ ശുചിയാക്കാൻ രംഗത്തിറങ്ങിയത്.   ചോഴിക്കാട് ഞാമക്കാട്ട് കടവ് ഭാഗത്തെ 100-ൽ പരം വീടുകൾ അണുവിമുക്തമാക്കിയാണ് യൂത്ത് കോൺഗ്രസ് രണ്ടാം ഘട്ട പരിപാടികൾക്കു തുടക്കം കുറിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോണി ജോസഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ് മാടപ്പാട്ട് , […]

ഉപ്പും മുളകും താരം ലച്ചുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ: സൈബർ സെൽ അന്വേഷണം ആരംഭിച്ചു; സംസ്ഥാനത്തെ ആയിരത്തോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ; വ്യാജ വീഡിയോ സന്ദേശത്തിനു പുറകിലുള്ളവരിലേയ്ക്ക് അന്വേഷണം എത്തുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: ഫ്‌ളവേഴ്‌സ് ടിവി താരം ലച്ചു എന്ന ജൂഹി രസ്‌തോഗിയുടെ പേരിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. ലച്ചു നൽകിയ സ്‌ക്രീൻ ഷോട്ടുകളിലെ കമന്റുകൾ ഇട്ട ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിനിടെ സംസ്ഥാനത്തെ ആയിരത്തോളം വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ ഈ വീഡിയോ പ്രചരിച്ചിട്ടുണ്ടെന്നു കണ്ടെത്തിയ സൈബർ സെൽ ഈ ഗ്രൂപ്പുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ സംഭവത്തിൽ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. രണ്ടു ദിവസം മുൻപാണ് ഫെയ്‌സ്ബുക്കിലും, വാട്‌സ്ആപ്പിലും ലച്ചു എന്ന ജൂഹി […]

സാജു വർഗീസ് ഡിവൈ.എസ്.പി: നിയമനം ആലപ്പുഴ നർക്കോട്ടിക് സെല്ലിൽ; സംസ്ഥാനത്ത് 21 പുതിയ ഡിവൈ.എസ്.പിമാർക്ക് നിയമനം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം തൃക്കൊടിത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സാജു വർഗീസ് അടക്കം സംസ്ഥാനത്ത് 21 പുതിയ ഡിവൈ.എസ്.പിമാരെ നിയമിച്ച് സർക്കാർ ഉത്തരവായി. പാറമ്പുഴ കൊലക്കേസ് അടക്കം നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കി മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന ട്രാക്ക് റെക്കോർഡുമായാണ് സാജു വർഗീസ് ആലപ്പുഴയിലെത്തുന്നത് .തൃക്കൊടിത്താനത്തു നിന്നും സാജു ആലപ്പുഴ നർക്കോട്ടിക് സെല്ലിലേയ്ക്കു പോകുമ്പോൾ, പുതുതായി ഡിവൈ.എസ്.പിയായി നിയമനം ലഭിച്ച അലക്‌സ് ബേബിയ്ക്കാണ് കോട്ടയം വിജിലൻസിന്റെ ചുമതല ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിയായി നിയമനം ലഭിച്ച കെ.എസ് ഉദയഭാനു, എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിലെ […]

ബംഗാളിയ്ക്കു പാലും പഴവും കോഴിയും: മലയാളിയ്ക്കു റേഷൻ അരി മാത്രം; അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ നൽകുന്നത് വാരിക്കോരി; പാൽപോലും കിട്ടാനില്ലാതെ മലയാളിക്കുട്ടികൾ പട്ടിണിയിൽ..! അതിഥി തൊഴിലാളി ക്യാമ്പിൽ വിതരണം ചെയ്തത് ആയിരം ലിറ്റർ പാൽ.! അതും സൗജന്യമായി

തേർഡ് ഐ ബ്യൂറോ കോട്ടയം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച കാലം മുതൽ, കേരളത്തിലെ മിക്ക വീടുകളിലെയും ഭക്ഷണം കഞ്ഞിയും പയറുമാണ്. പാലും മുട്ടയും കണ്ട കാലം കുട്ടികൾ മറന്നെന്നു തന്നെ പറയാം. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികൾക്കു പാലും മുട്ടയും ഏത്തപ്പഴവും അടക്കമുള്ളവ ഒരുക്കുന്ന സർക്കാർ നടപടി വിമർശനത്തിനു വിധേയമാക്കുന്നത്. ലോക്ക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി കലാപത്തിനു ശ്രമം നടത്തിയ പായിപ്പാടെ അതിഥി തൊഴിലാളികൾക്കു സർക്കാർ കഴിഞ്ഞ ദിവസം നൽകിയത് ആയിരം ലിറ്റർ പാലാണ്..! ലാത്തിയ്ക്കടിയും കേസും കൊടുക്കേണ്ട വകുപ്പിലാണ് സർക്കാർ പാലും പഴവും […]

കൊറോണ രോഗം സംശയിക്കുന്നവരുടെ സാമ്പിളെടുക്കാതെ മുങ്ങി നടന്ന് ഡോക്ടർമാർ: ജില്ലാ ആശുപത്രിയിൽ സാമ്പിൾ ശേഖരണത്തിൽ നിന്നും ഒളിച്ചോടുന്ന ഡോക്ടർമാർക്കെതിരെ പരാതി; പ്രതിഷേധവുമായി നഴ്‌സുമാർ രംഗത്ത്; ഡ്യൂട്ടിയ്ക്കിട്ടിട്ടും എത്താതെ ഡോക്ടർമാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ രോഗം സംശയിച്ച് എത്തുന്നവരുടെ സാമ്പിൾ പരിശോധിക്കുന്നതിനായി എത്താതെ മുങ്ങി നടന്ന് ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. കൊറോണ രോഗം സംശയിച്ച്, രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ തൊണ്ടയിൽ നിന്നും ശ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണമെന്നാണ് നിർദേശം. എന്നാൽ, ഈ നിർദേശം അനുസരിക്കാതെ ജോലിയ്ക്കു പോലും എത്താതെ മുങ്ങുകയാണ് ഈ ആശുപത്രിയിലെ ഡോക്ടർമാർ. സർക്കാർ കൊറോണ ആശുപത്രിയായി പ്രഖ്യാപിച്ച ജില്ലാ ആശുപത്രിയിലാണ് ഡോക്ടർമാരുടെ ഒളിച്ചു കളി. സംസ്ഥാനത്ത് കോവിഡ് 19 പ്രാഥമിക പരിശോധന നടത്തുന്ന എല്ലാ ആശുപത്രികളും രോഗം സംശയിച്ചെത്തുന്നവരുടെ ശ്രവം […]

തബ് ലീഗ് കോവിഡ് കോട്ടയത്തും; തെക്കും ഗോപുരത്ത് പള്ളിയിൽ ഒളിച്ചു താമസിച്ച ഏഴു പേർ പിടിയിൽ: കോവിഡില്ലാത്ത കോട്ടയത്തെ വാട്‌സ്ആപ്പിൽ ചർച്ചയായ വീഡിയോയ്ക്കു പിന്നിലെ കഥയിങ്ങനെ; വാട്‌സ്ആപ്പിൽ വീഡിയോ പ്രചരിപ്പിച്ച ആളെ തേടി പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: നിസാമുദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഏഴു പേർ കോട്ടയം കാരാപ്പുഴ തെക്കുംഗോപുരത്തെ പള്ളിയിൽ ഒളിച്ചു താമസിച്ചു. ഏഴു പേരെയും പൊലീസ് പിടികൂടി..! ചൊവ്വാഴ്ച കോട്ടയത്തെ വിറപ്പിച്ച വ്യാജ വാർത്തകളിൽ ഒന്നായിരുന്നു ഇത്. ഈ വാർത്തയ്‌ക്കൊപ്പം പ്രചരിച്ച വീഡിയോയിൽ, തെക്കും ഗോപുരം സിപിഎം ഓഫിസിനു സമീപം അഗ്നിരക്ഷാ സേനാ സംഘം ഫ്യൂമിഗേഷൻ ചെയ്യുന്ന വീഡിയോ കൂടി ഒപ്പം കിട്ടിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സംഭവം വൈറലാകുകയും വൻ തോതിൽ വ്യാജ വാർത്ത പ്രചരിക്കുകയും ചെയ്തതോടെ […]

കാരുണ്യപ്രവർത്തനങ്ങളിലൂടെ കെ.എം മാണിക്ക് സ്മരണാഞ്ജലി

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോൺഗ്രസ്സ് (എം) ചെയർമാനും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായിരുന്ന കെ.എം മാണിയുടെ വേർപാടിന്റെ ഒരു വർഷം പൂർത്തിയാവുന്ന ഏപ്രിൽ 9 ന് കേരളത്തിലുടനീളം പാർട്ടി പ്രവർത്തകർ ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ കോട്ടയത്ത് ലക്ഷം പേർ പങ്കെടുത്ത് നടത്താനിരുന്ന കെ.എം മാണി സ്മൃതി സംഗമവും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനിരുന്ന മറ്റ് അനിസ്മരണ ചടങ്ങുകളും മാറ്റിവെയ്ക്കുന്നതിന് തീരുമാനമെടുത്തിരുന്നു. ലോക്ക്ഡൗണിനെത്തുടർന്ന് ജീവിതം വഴിമുട്ടിയ ഏതെങ്കിലുമൊരു കുടുംബത്തിന് ഭക്ഷണമോ, മരുന്നോ നൽകുന്ന പ്രവർത്തനം ഏപ്രിൽ 9 […]

ഒറ്റ ദിവസം കോട്ടയത്ത് എത്തിയത് ആയിരം കിലോ ചീഞ്ഞളിഞ്ഞ മീൻ..! വളമായി ഉപയോഗിക്കാൻ വച്ച ചീഞ്ഞ മീൻ പോലും കോട്ടയത്തെ മാർക്കറ്റിൽ എത്തി; ആളെ കൊല്ലാൻ കൊറോണക്കാലത്ത് വിഷം തളിച്ച മീൻ

സ്വന്തം ലേഖകൻ കോട്ടയം: ഒറ്റ ദിവസം കോട്ടയം ജില്ലയിൽ നിന്നും പൊലീസും നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് ആയിരം കിലോ മീൻ..! കോട്ടയത്ത് അറുനൂറ് കിലോ പഴകിയ മീനും, പാലായിൽ 330 കിലോ മീനും, ചങ്ങനാശേരിയിൽ 65 കിലോ മീനുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും നഗരസഭയും ചേർന്നു പിടിച്ചെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിൽ വളമുണ്ടാക്കാൻ സൂക്ഷിച്ചിരുന്ന മീൻ പോലും കൊടും വിഷം തളിച്ച് കേരളത്തിലേയ്ക്കു കൊണ്ടു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ എത്തിച്ച വിഷം കലർത്തിയ ആയിരം കിലോ മീനാണ് കോട്ടയത്ത് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് […]

ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2408 പേർക്കെതിരെ കേസെടുത്തു; കോട്ടയത്ത് അറസ്റ്റിലായവർ 134

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ വിലക്ക് ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ 2408 പേർക്കെതിരെയാണ് ഇന്ന് കേസെടുത്തിരിക്കുന്നത്.   2399 പേരെ അറസ്റ്റ് ചെയ്യുകയും 1683 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ) തിരുവനന്തപുരം സിറ്റി – 103, 115, 69 തിരുവനന്തപുരം റൂറൽ – 362, 374, 243 കൊല്ലം സിറ്റി – 246, 246, 211     […]