ബാർ നർത്തകിയുടെ കുട്ടിയുടെ പിതൃത്വം: ഡി.എൻ.എ പരിശോധനയെ പേടിച്ചോടി കൊടിയേരിയുടെ പുത്രൻ; ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബിനോയ്

സ്വന്തം ലേഖകൻ മുംബൈ: ബാർ നർത്തകിയുടെ കുട്ടിയുടെ പിതൃത്വ പ്രശ്‌നത്തിൽ ഡിഎൻഎ പരിശോധനയെ ഭയന്ന് കൊടിയേരിപുത്രൻ ബിനോയ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചെങ്കിലും, താൻ ഡി.എൻ.എ പരിശോധനയുമായി സഹകരിക്കില്ലെന്ന നിലപാടാണ് ഇപ്പോൾ ബിനോയ് സ്വീകരിച്ചിരിക്കുന്നത്. ബിഹാർ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ഡിഎൻഎ പരിശോധന ആവശ്യമാണെന്ന് മുംബൈ പോലീസ് ബിനോയിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് താൻ പരിശോധനയ്ക്ക് തയ്യാറല്ലെന്ന നിലപാട് ബിനോയ് എടുത്തത്. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്ക് രക്തസാമ്പിൾ […]

എം.എൽ.എ പ്രതിഭാഹരിയുടെ മുൻ ഭർത്താവ് മരിച്ച നിലയിൽ: തൂ്ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സിൽ; ആത്മഹത്യയെന്ന് നിഗമനം

സ്വന്തം ലേഖകൻ ആലപ്പുഴ: കായംകുളം എംഎൽഎ പ്രതിഭാഹരിയുടെ മുൻ ഭർത്താവിനെ കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലെ ഓവർസിയറും തകഴി സ്വദേശിയുമായ കെ.ആർ ഹരി (47) യെയാണ് തിങ്കളാഴ്ച രാവിലെ ചുങ്കത്തറയിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. കഴിഞ്ഞവർഷം ഇരുവരും വിവാഹമോചനം നേടിയിരുന്നു. ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാൽ അയൽവാസികളാണ് ഓഫീസിലും പൊലീസിലും വിവരമറിയിച്ചത്.തുടർന്ന് നടത്തിയ […]

എ.എസ്.ഐ സദക്കത്തുള്ളയുടെ അച്ഛൻ അബ്ദുൾ ഖാദർ നിര്യാതനായി

കോട്ടയം: കുമ്മനം അൽ-ഫിർദ് ഹൗസിൽ പൊലീസ് ഉദ്യോഗസ്ഥൻ സദക്കത്തുള്ളയുടെ പിതാവ് അബ്ദുൾ ഖാദർ (അപ്പാ റാവുത്തർ-84) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് താജ് ജുമാ മസ്ജിദിൽ. മക്കൾ – നിസ മുഹമ്മദ് റാഫി (അപ്പാസ് റസ്റ്റോറന്റ് തിരുവാതുക്കൽ), ബീമാ ബീവി, സദക്കത്തുള്ള (എ.എസ്.ഐ ചിങ്ങവനം പൊലീസ് സ്റ്റേഷൻ), ഉവൈസ് (അബുദാബി) മരുമക്കൾ – സബീന, മുഹമ്മദ് റാഫി, സിമി മുഹമ്മദ്, താഹിറ.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കൺമണി പിറന്നു ; അധികൃതരുടെ അനാസ്ഥമൂലം കുഞ്ഞിനെ ഒരു നോക്ക് കാണാനാവാതെ പിതാവ്

സ്വന്തം ലേഖിക തൃശൂർ : ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരു കൺമണി പിറന്നു. എന്നാൽ ആകുരുന്നിന്റെ മുഖം കാണാൻ ഈ പിതാവിന് ഇതുവരെ സാധിച്ചിട്ടില്ല. രണ്ടുമാസമായി സുനിൽകുമാറിന്റെ കുടുംബം കാത്തിരിക്കുകയാണ് അങ്ങനെയൊരവസരം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ. റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് സുനിൽകുമാർ അബോധാവസ്ഥയിൽ കിടപ്പിലായത്.തൃശൂർ സ്വദേശിയാണ് സുനിൽ. മെയ് എട്ടിന് ചിറയ്ക്കൽ ഹെർബർട്ട് കനാലിന് സമീപം പൈപ്പ്‌ലൈൻ നിർമാണത്തിന് കുഴിയെടുത്ത ശേഷം കൂട്ടിയിട്ട മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞായിരുന്നു അപകടം. തലക്കും കഴുത്തിനും ഗുരുതര പരുക്കുകളോടെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ച […]

സ്വതന്ത്രൻ പിന്തുണച്ചു ; കർണാടകത്തിൽ ബിജെപി സർക്കാരിന് വഴി തുറക്കുന്നു

സ്വന്തം ലേഖകൻ ബംഗളൂരു: പത്ത് കോൺഗ്രസ് എം.എൽ. എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എ.മാരും രാജിവച്ചതിന് പിന്നാലെ സ്വതന്ത്ര എം.എൽ.എയായ എച്.നാഗേഷ് കൂടി പിന്തുണ പിൻവലിച്ചതോടെ കർണാടകയിലെ ജെ.ഡി.എസ് , കോൺഗ്രസ് സഖ്യകക്ഷി സർക്കാർ താഴെ വീഴുമെന്ന് ഏതാണ്ട് ഉറപ്പായി. താൻ ഇനി സഖ്യത്തിൽ തുടരാനില്ലെന്നും ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുമെന്നും നാഗേഷ് വ്യക്തമാക്കി. ഇതോടെ ബി.ജെ.പിയ്ക്ക് നിയമസഭയിൽ കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള അംഗസംഖ്യയായി. 106 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പിക്ക് 105 അംഗങ്ങളുണ്ട്. നാഗേഷിന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഇത് 106ലെത്തും. അടുത്തിടെ നടന്ന […]

നാളെ അവനെ തലോടണം, ചേർത്തു പിടിക്കണം ; തന്റെ ദുഃഖം കടലാസിൽ എഴുതിയ വിദ്യാർത്ഥിയെക്കുറിച്ച് അധ്യാപികയുടെ നെഞ്ച് വിങ്ങുന്ന കുറിപ്പ്

സ്വന്തം ലേഖകൻ പയ്യന്നൂർ: അച്ഛൻ മരിച്ചു പോയതിന്റെ ദുഃഖം കടലാസിൽ എഴുതിയ വിദ്യാർത്ഥിയെക്കുറിച്ച് അധ്യാപികയുടെ കണ്ണ് നനയ്ക്കുന്ന കുറിപ്പ്. തന്റെ വിദ്യാർത്ഥി കടലാസിൽ എഴുതിയ ഒരു ചെറിയ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പയ്യന്നൂരിലെ സ്‌കൂൾ അദ്ധ്യാപികയായ ബദറുന്നിസയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്റെ ക്ലാസിലെ മോൻ എഴുതിയതാണ്..വായിച്ചപ്പോ നെഞ്ച് കലങ്ങി… നാളെ അവന്റെ തലമുടി തലോടണം..കൈവിരലുകൾ ചേർത്തുപിടിക്കണം..ഒന്നിനുമല്ല..വെറുതെ..വെറുതെ എന്നായിരുന്നു അധ്യാപികയുടെ കുറിപ്പ്. ഒക്കെ പറഞ്ഞ് ചിരിപ്പിച്ചും ക്ലാസ് എടുത്തുകൊണ്ടിരിക്കും. എന്റെ വീട്ടിൽ അമ്മയും അനുജത്തിയും അമ്മമ്മയും വല്യമ്മയുമാണുള്ളത്. എന്റെ അച്ഛൻ എനിക്ക് മൂന്നു വയസുള്ളപ്പോൾ തന്നെ […]

കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ രാജ്യദ്രോഹിയാക്കും : ഷബാന ആസ്മി

സ്വന്തം ലേഖിക ഇൻഡോർ: സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണെന്ന് ബോളിവുഡ് നടി ഷബാന ആസ്മി. ഇൻഡോറിൽ ആനന്ദ് മോഹൻ മാത്തുർ ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കുന്തി മാത്തുർ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അവർ. ”നമ്മുടെ തെറ്റുകളേയും കുറ്റങ്ങളേയും ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും.എന്നാൽ സർക്കാരിനെ വിമർശിച്ചാൽ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോൾ. ഭയപ്പെടാൻ പാടില്ല, ആർക്കും അവരുടെ സർട്ടിഫിക്കറ്റ്? ആവശ്യമില്ല.’-രാഷ്ട്രീയ പാർട്ടികളുടെയൊന്നും പേരെടുത്തു പറയാതെയായിരുന്നു ഷബാന ആസ്മിയുടെ പരാമർശം. ഈ സാഹചര്യത്തോട് നാം […]

പീഡനക്കേസ് ; ബിനോയ് കോടിയേരിയെ ഇന്ന് മുംബൈ പൊലീസ് ചോദ്യം ചെയ്്‌തേക്കും

സ്വന്തം ലേഖിക മുംബൈ : ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ ഇന്ന് മുംബൈ പോലീസ് ചോദ്യം ചെയ്തേക്കും.ബിനോയ് ഇന്ന് ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകും. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ബിനോയിയുടെ ജാമ്യം.മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിനോയ് മുംബയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. അഭിഭാഷകനൊപ്പമാണ് ബിനോയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയത്. ജാമ്യരേഖകളിൽ ഒപ്പിട്ട് മടങ്ങി.ബിഹാർ […]

സീരിയൽ കണ്ട് മതിമറന്നിരുന്ന വീട്ടമ്മയ്ക്ക് അഞ്ചരപവന്റെ മാല നഷ്ടമായി

സ്വന്തം ലേഖിക പാരിപ്പള്ളി: സീരിയലിൽ മുഴുകിയിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വർണ്ണമാല മോഷണം പോയി.മേവനക്കോണം സ്വദേശിയായ യുവതിക്കാണ് സ്വർണ്ണമാല നഷ്ടമായത്. സീരിയൽ കണ്ടു കൊണ്ടിരുന്ന വീട്ടമ്മ മുൻവശത്ത് വാതിൽ അടച്ചിരുന്നില്ല.ആരോ അത് വഴി അകത്തേക്ക് കയറിയെന്ന് യുവതിക്ക് മനസിലായിരുന്നു. എന്നാൽ അത് ഭർത്താവായിരിക്കുമെന്ന് കരുതി ശ്രദ്ധിച്ചില്ല. വീട്ടമ്മ സീരിയൽ ആസ്വദിച്ച് കൊണ്ടിരിക്കുന്നതിനിടെ കള്ളൻ അടുത്ത് വന്ന് മാല പൊട്ടിച്ച് ഓടി. യുവതി നിലവിളിച്ച് അയൽക്കാരെയൊക്കെ അറിയിച്ചെങ്കിലും മാലയേയോ കള്ളനെയോ കിട്ടിയില്ല. പാരിപ്പള്ളി പൊലീസിൽ പരാതി നൽകി.

സി.ഒ.ടി നസീർ വധശ്രമക്കേസ് പൊളിയുന്നു ; അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റുന്നു

സ്വന്തം ലേഖകൻ കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനു നേരെ ഉണ്ടായ വധശ്രമത്തിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാൻ തീരുമാനിച്ച അന്വേഷണ സംഘത്തലവന് സ്ഥലം മാറ്റം. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ സിഐ വി കെ വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.പകരം കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്റ്റേഷനിൽനിന്ന് കെ സനൽകുമാർ തലശ്ശേരി സി ഐയായി ചുമതലയേറ്റു.അന്വേഷണസംഘത്തിലുള്ള തലശ്ശേരി എസ് ഐ പി എസ് ഹരീഷിനെയും മാറ്റിയിരുന്നു. എന്നാൽ പോലീസുകാരുടെ സ്ഥലംമാറ്റം വിവാദമായപ്പോൾ തലശ്ശേരിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്ന് മുഖ്യമന്ത്രി […]