എല്ലാ ഇന്ത്യക്കാരെയും പോലെ സൂര്യഗ്രഹണം കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മേഘങ്ങൾ കാരണം കാണാൻ സാധിച്ചില്ല ; നരേന്ദ്ര മോദി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ സൂര്യഗ്രണം കാണാൻ സാധിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പല ഇന്ത്യാക്കാരെയും പോലെ സൂര്യഗ്രഹണം കാണാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. നിർഭാഗ്യവശാൽ മേഘങ്ങൾ കാരണം തനിക്ക് ഗ്രഹണം കാണാൻ സാധിച്ചില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം കോഴിക്കോട്ടെയും മറ്റ് ഭാഗങ്ങളിലെയും ദൃശ്യങ്ങൾ തത്സമയമായി കണ്ടെന്നും അദ്ദേഹം കുറിച്ചു. അതോടൊപ്പം തന്നെ വിദഗ്ധരുമായി ഇടപഴകുന്നതിലൂടെ ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ അറിവ് ലഭിച്ചു’മോദി ട്വീറ്റ് ചെയ്തു. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന […]

സ്വർണ്ണക്കടത്ത് : മൂന്നു പേരിൽ നിന്നായി 3.75 കിലോ സ്വർണം പിടികൂടി

  സ്വന്തം ലേഖിക കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 3.75 കിലോയുടെ സ്വർണ മിശ്രിതം പിടികൂടി . സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരും എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശികളുമാണ് കസ്റ്റംസിന്റെ പിടിയിലായത് . റിയാദിൽനിന്ന് എത്തിയ യാത്രക്കാരിൽ ഒരാൾ ഇരു കാലുകളുടെയും മുട്ടിനു താഴെ കെട്ടിവെച്ചാണ് സ്വർണ മിശ്രിതം കടത്തിക്കൊണ്ടുവന്നത് . തിരിച്ചറിയാതിരിക്കാൻ ഇയാൾ നീ ക്യാപ്പും ധരിച്ചിരുന്നു. രണ്ടര കിലോ സ്വർണ മിശ്രിതമാണ് ഇയാളുടെ പക്കൽ […]

മൊബിലിറ്റി ഹബ്ബിന്റെ സ്ഥലം കൃഷിക്ക് വിട്ടുനൽകാൻ ആർ.ഡി.ഒയുടെഉത്തരവ്

സ്വന്തം ലേഖകൻ കോട്ടയം: മൊബിലിറ്റി ഹബ്ബിന്റെ പേരിൽ നികത്തുന്നതിന് പദ്ധതിയിട്ട കോട്ടയം നഗരഹൃദയത്തിലെ ഈരയിൽ കടവ്, പൂഴിക്കുന്നു – തുരുത്തുമ്മേൽ പാടങ്ങളും പുന്നക്കൽ പടിഞാറെ കരഅരികുപുറം പാടവും തരിശുനില കൃഷിക്കായി പാടശേഖര സമിതികൾക്ക് വിട്ടു നൽകിക്കൊണ്ട് കോട്ടയം റവന്യു ഡിവിഷൻ ആഫീസർ അനിൽ ഉമ്മൻ ഉത്തരവിട്ടു. മീനച്ചിലാർ – മീനന്തറയാർ – കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൃഷി – ജലസേചന വകുപ്പുകളും കോട്ടയം നഗരസഭയും പനച്ചിക്കാട് ഗ്രാമപഞ്ചായത്തും ചേർന്നാണ് കഴിഞ്ഞ വർഷം ഇരുന്നൂറിലേറെ ഏക്കർ തരിശുനിലം തെളിച്ച് കൃഷി ആരംഭിച്ചത്. മൊബിലിറ്റി […]

വൈക്കോൽ ലോറിയിൽ പച്ചക്കറി ലോറി ഇടിച്ച് അപകടം : സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ മരിച്ചു, നാല് പേർക്ക് പരിക്ക് ; രണ്ട് പേരുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖകൻ തുറവൂർ : വൈക്കോൽ ലോറിയിൽ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ മരിച്ചു. നാല് പേർക്ക് പരിക്ക്. കന്യാകുമാരി പാക്കോട് നളിനിവില്ലയിൽ തങ്കപ്പന്റെ മകൻ അരുളപ്പൻ(49) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ മാനന്തവാടി ഷൈൻനിവാസ് ഷാജിത്ത് (40), കണ്ടക്ടർ കണ്ണൂർ ഇല്ലിക്കൽ മോഹനൻ(46), വൈക്കോൽ ലോറി ഡ്രൈവറായ പാലക്കാട് കൊല്ലംകോട് സ്വദേശി മുരുകൻ(59), ബസ് യാത്രികൻ കൊല്ലംകോട് അമിത്ത്ച്ചിറ സരേന്ദ്രൻ(45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും […]

എ.കെ ശശീന്ദ്രനെ എൻസിപി അധ്യക്ഷനാക്കി മാണി സി കാപ്പനെ മന്ത്രിയാക്കാൻ നീക്കം

  സ്വന്തം ലേഖിക തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് മാണി സി. കാപ്പനെ മന്ത്രിയാക്കാൻ നീക്കം. തോമസ് ചാണ്ടിയുടെ വിയോഗത്തോടെ ടി.പി. പീതാംബരനെ താൽക്കാലിക അധ്യക്ഷനാക്കി പാർട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണിയാണ് എൻസിപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ഫെബ്രുവരി മാസത്തോടെ മാണി സി. കാപ്പൻ മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യത ഇടതുമുന്നണി നേതൃത്വവും തള്ളിക്കളയുന്നില്ല. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനം. പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുമ്പോൾ മന്ത്രിസഭയിലും അഴിച്ചുപണി […]

സി.ടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ; മലയാളി യുവാവ്‌ റിമാൻഡിൽ

സ്വന്തം ലേഖകൻ മുംബൈ: സി.ടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രം പകർത്തിയ യുവാവ് പൊലീസ് അറസ്റ്റിൽ. യുവതിയുടെ നഗ്‌നചിത്രം പകർത്തിയത് മലയാളിയെന്നാണ് വിവരം. മഹാരാഷ്ട്ര ഉല്ലാസ് നഗർ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സർവാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. സി.ടി സ്‌കാൻ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സി. ടി സ്‌കാൻ ചെയ്യുന്നതിനിടെ ഇയാൾ യുവതിയെ മോശമായ രീതിയിൽ സ്പർശിക്കുകയായിരുന്നു. ഇതിന് പുറമനെ യുവതിയുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് യുവതി ആശുപത്രി അധികൃതരെ […]

‘ റീമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം ?’ റിമാ കല്ലിങ്കലിന്റെ ‘ആരെടാ നാറി’ക്ക് സന്ദീപിന്റെ മറുപടി

  സ്വന്തം ലേഖിക കോട്ടയം : യുവമോർച്ചാ നേതാവ് സന്ദീപ് ജി വാര്യരും ചലച്ചിത്ര നടി റിമ കല്ലിങ്കലും തമ്മിലുള്ള സൈബർ പോര് വളരെ ശക്തമായി മുറുകുകയാണ്. റിമയെ വ്യക്തിപരമായി ആക്രമിക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് സന്ദീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാവുമോ?’ എന്ന ചോദ്യമാണ് സന്ദീപ് പുതിയ ഫേസ്ബുക്ക് പേജിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള സൈബർ പോര് മുറുകുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം നടത്തിയ സിനിമാ പ്രവർത്തകർക്കെതിരെ സന്ദീപ് വാര്യർ രംഗത്തു വന്നതാണ് പ്രശ്‌നങ്ങൾക്കു തുടക്കമിട്ടത്. പ്രതിഷേധിക്കുന്നവരെ […]

പാചകവാതകവും ശൗചാലയവും ലഭിച്ചു ; മോദിയെ ദൈവമായി കണ്ട് ക്ഷേത്രം നിർമ്മിച്ച്‌ കർഷകൻ

സ്വന്തം ലേഖകൻ ഇറക്കുടി: പൗരത്വ ഭേദഗതി നിയമം, സാമ്പത്തിക മാന്ദ്യം, തുടരുന്ന കർഷക ആത്മഹത്യകൾ തുടങ്ങിയ മൂലം രാജ്യത്ത് നരേന്ദ്ര മോദിയ്ക്ക് എതിരായ പ്രതിഷേധം ശക്തമാകുമ്പോൾ മോദിയെ ദൈവമായി കണ്ട് ക്ഷേത്രം നിർമ്മിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലലെ ഒരു കർഷകൻ. തമിഴ്‌നാട്ടിലെ ഇറക്കുടി ഗ്രാമത്തിലെ കർഷകനായ ശങ്കറാണ് നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിതിരിക്കുന്നത്. മോദി സർക്കാർ നടപ്പിലാക്കിയ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും 2,000 രൂപയും പ്രധാൻമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാചകവാതകവും കൂടാതെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ശൗചാലയവും ശങ്കറിന് ലഭിച്ചിരുന്നു. ഇതൊക്കെയാണ് മോദിക്ക് […]

മെഡിക്കൽ ക്യാമ്പിലേക്ക് എത്തിച്ച ആയുർവേദ മരുന്നുകളുടെ മണം പിടിച്ചെത്തിയ ആന കൊതി മൂത്ത്‌ മുഴുവനും അകത്താക്കി ; അവസാനമെത്തിയ സംഘാടകർക്ക് മിച്ചം കിട്ടിയത് ആനപിണ്ടവും കാലിയായ മരുന്നുകുപ്പികളും

  സ്വന്തം ലേഖകൻ തൃശൂർ : മെഡിക്കൽ ക്യാമ്പിലേയ്ക്കായി എത്തിച്ച ആയുർവേദ മരുന്നിന്റെ മണം പിടിച്ചെത്തിയ ആന കൊതി മൂത്ത് മരുന്നുകൾ മുഴുവൻ അകത്താക്കി. അവസാനമെത്തിയ മെഡിക്കൽ ക്യാമ്പ് സംഘാടകർക്ക് മിച്ചം കിട്ടിയത് ആനപിണ്ടവും കാലിയായ മരുന്നുകുപ്പികളും.തൃശൂർ എരുമപ്പെട്ടിയിലാണ് സിനിമയിൽ കാണുന്ന രംഗത്തെ അനുസ്മരിപ്പിയ്ക്കുന്ന തരത്തിൽ രസകരമായ സംഭവം നടന്നത്. സംഭവം അറിഞ്ഞതോടെ ആനയുമായി പാപ്പാൻമാർ സ്ഥലം വിടുകയായിരുന്നു.ഇതോടെ സംഘാടകർ മെഡിക്കൽ ക്യാമ്പ് നിർത്തിവെച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുളള നെല്ലുവായ് ശ്രീധന്വന്തരി ഡിസ്‌പെൻസറിയിൽ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്താൻ തീരുമാനിച്ചിരുന്നു. വയോജനങ്ങൾക്കായിരുന്നു ക്യാമ്പ്. […]

ജനസംഖ്യ കണക്കെടുപ്പിന് തെറ്റായ വിവരങ്ങൾ നൽകുക ; എൻആർസി ഇസ്ലാം വിഭാഗത്തെ ലക്ഷ്യമിടുന്നു : അരുന്ധതി റോയ്

സ്വന്തം ലേഖിക ന്യൂഡൽഹി: ദേശീയ ജനസംഖ്യ റജിസ്റ്ററിന്റെ (എൻപിആർ) കണക്കെടുപ്പിൽ ജനങ്ങൾ തെറ്റായ വിവരങ്ങൾ നൽകണമെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് പറഞ്ഞു. എൻആർസി രാജ്യത്തെ ഇസ്‌ലാം വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും യൂണിവേഴ്‌സിറ്റിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ അരുന്ധതി റോയ് വ്യക്തമാക്കി. അധികൃതർ എൻപിആറിനായുള്ള വിവരങ്ങൾ തേടി വീടുകളിലെത്തുമ്പോൾ പേരുകൾ മാറ്റി പറയണം. കുറ്റവാളികളായ രംഗ- ബില്ല, കുങ്ഫു- കട്ട എന്നിങ്ങനെയുള്ള പേരുകളാണ് പറയേണ്ടത്. അധികൃതർ നിങ്ങളുടെ പേരും ഫോൺ നമ്പറും ചോദിക്കും. ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവയും ആവശ്യപ്പെടും. എൻആർസി നടപ്പിലാക്കുന്നതിനായുള്ള ആദ്യ ചുവടാണ് […]