സുരേഷ് ഗോപിയെ പിന്‍താങ്ങി മോദി ;   ആക്ഷന്‍ ഹീറോയെ    പൂട്ടാന്‍  ചില ശക്തികളുടെ ഇടപെടലുകള്‍ മുറുകുന്നു ;  തൃശൂരില്‍ സുരേഷ് ഗോപി ഇനി ഇറങ്ങുക കേന്ദ്രമന്ത്രി കുപ്പായത്തിലോ ! സുരേന്ദ്രനെ കേന്ദ്രമന്ത്രിയാക്കണമെന്ന ആവശ്യവും പരിഗണനയില്‍

സുരേഷ് ഗോപിയെ പിന്‍താങ്ങി മോദി ; ആക്ഷന്‍ ഹീറോയെ പൂട്ടാന്‍ ചില ശക്തികളുടെ ഇടപെടലുകള്‍ മുറുകുന്നു ; തൃശൂരില്‍ സുരേഷ് ഗോപി ഇനി ഇറങ്ങുക കേന്ദ്രമന്ത്രി കുപ്പായത്തിലോ ! സുരേന്ദ്രനെ കേന്ദ്രമന്ത്രിയാക്കണമെന്ന ആവശ്യവും പരിഗണനയില്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ മണ്ഡലം പിടിക്കാന്‍ ബിജെപി നീക്കം തുടങ്ങി. വീണ്ടും മത്സരത്തിനില്ലെന്ന് ടിഎന്‍ പ്രതാപന്‍ എം പി അറിയിച്ചതോടെ ശക്തമായ രണ്ടാം അങ്കത്തിനുള്ള ഒരുക്കത്തിനും കളമൊരുങ്ങി. വി.എസ്.സുനില്‍ കുമാറിനെ രംഗത്തിറക്കി മണ്ഡലം തിരിച്ചു പിടിക്കാമെന്ന് ലക്ഷ്യം വെച്ചാണ് ഇടതുമുന്നണി മുന്നോട്ട് നീങ്ങുന്നത്.

തൃശ്ശൂര്‍ ഇത്തവണ സുരേഷ് ഗോപിയെ തുണയ്ക്കും എന്നൊരു അടക്കം പറച്ചില്‍ പൊതുവെ ഉണ്ട്. എന്നാല്‍ മണ്ഡലം വിട്ട് കൊടുക്കാന്‍ യുഡിഎഫ് ഒരുക്കമല്ലെന്നു തന്നെ പറയാം. മാത്രമല്ല മണ്ഡലം ഏതുവിധേനയും നേടണം എന്ന വാശിയിലാണ് ഇടതു മുന്നണിയും. ഇക്കാരണത്താല്‍ തന്നെ വരും തെരഞ്ഞടുപ്പില്‍ തൃശ്ശൂരില്‍ തീപാറുന്ന മത്സരം നടക്കുമെന്ന് ഏറെ കുറെ ഉറപ്പായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടിക്കു പുറത്തും സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ വോട്ട് ബാങ്കുണ്ടെന്ന കണക്ക് കൂട്ടലില്‍ തന്നെയാണ് ബിജെപി നേതൃത്വവും.

ക്രിസ്ത്യന്‍ സഭകളുടെ രാഷ്ട്രീയമായി അടുക്കാനുള്ള ഭാഗമായി തൃശൂര്‍ മണ്ഡലത്തെ ബിജെപി കണ്ണുവെയ്ക്കുന്നുണ്ട്. അത് കണക്കാക്കി തന്നെയാവണംം സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രി കുപ്പായം നല്‍കി വോട്ടര്‍മാര്‍ക്കിടയില്‍ ജനകീയ സ്വീകാര്യത ലഭിക്കാനുള്ള വമ്പന്‍ പദ്ധതികളും പാര്‍ട്ടി ദേശീയ നേതൃത്വം മെനയുന്നത്.

എന്നാല്‍ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രി പദവിയിലെത്തിക്കാതിരിക്കാനുള്ള നീക്കവും ചില ശക്തികള്‍ നടത്തി വരുന്നതായി പുറത്ത് വരുന്നുണ്ട്. ഇവരുടെ ശക്തമായ ചരടുവലികള്‍ സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി പദം എന്ന സ്വപ്‌നത്തിന് വിലങ്ങ് തടിയാകുമോ എന്നും കണക്ക് കൂട്ടുന്നവരുണ്ട്. അതേ സമയം മുരളീധരനെ അധ്യക്ഷനാക്കി കെ .സുരേന്ദ്രനെ കാബിനറ്റിലെത്തിക്കാനുള്ള നീക്കവും ഒരു സംഘം തുടങ്ങിവെച്ചിട്ടുണ്ട്.