യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് കോവിഡ്: എൽഡിഎഫ് സ്ഥാനാർഥികൾ പരിശോധന നടത്തും
സ്വന്തം ലേഖകൻ പാലാ: കോവിഡ് ബാധിച്ച യുഡിഎഫ് സ്ഥാനാർഥി എത്തിയ കേന്ദ്രങ്ങളിലെ സമ്പർക്ക സാധ്യത മുൻനിർത്തി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ വോട്ടർമാരുടെ സുരക്ഷയും സ്വയം പ്രതിരോധവും മുൻനിർത്തി കോവിഡ് പരിശോധന നടത്തും. നഗരസഭയിലെ 26 വാർഡുകളിലെയും എൽഡിഎഫ് സ്ഥനാർഥികൾ വെള്ളിയാഴ്ച ആശുപത്രികളിൽ പരിശോധനക്ക് വിധേയരാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവഹികളായ അഡ്വ. വി ടി തോമസും ഷാർളിമാത്യുവും അറിയിച്ചു. കോവിഡ് പോസിറ്റീവായ നഗരസഭ 20ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ 19ന് നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും സൂക്ഷ്മ പരിശോധനവേളയിലും ചിഹ്നം ആവശ്യപ്പെട്ടുള്ള […]