യാത്രക്കാരിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു: ഓട്ടോ ഡ്രൈവർ പിടിയിൽ
സ്വന്തം ലേഖകൻ
ആറാട്ടുപുഴ: യാത്രക്കാരിക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ആറാട്ടുപുഴ വലിയഴീക്കൽ മീനത്ത് വീട്ടിൽ പ്രസേനനെ(സ്വാമി-54)യാണ് പിടികൂടിയത്. തൃക്കുന്നപ്പുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 58 കാരിയാണ് പീഡനത്തിന് ഇരയായത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ആശുപത്രിയിൽ പോകാനായി ഓട്ടോറിക്ഷയിൽ കയറിയ സ്ത്രീയെ ഇയാൾ തന്റെ വീട്ടിൽ കൊണ്ടുപോയി മദ്യം കുടിപ്പിച്ചു മയക്കിയശേഷം പീഡിപ്പിച്ചതായാണ് പരാതി. പിന്നീട്, വൈകീട്ട് അഞ്ചോടെ ഓട്ടോറിക്ഷയിൽ തന്നെ തിരികെ വീടിനു സമീപത്തു കൊണ്ടുവന്ന് ഇറക്കി വിടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവശനിലയിലായ വീട്ടമ്മയെ ആദ്യം തൃക്കുന്നപ്പുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിലും തുടർന്ന്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. മജിസ്ട്രേറ്റും ഇരയുടെ മൊഴി രേഖപ്പെടുത്തി. സംഭവശേഷം ഓച്ചിറയിലേക്ക് പോയ പ്രതിയെ അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്.
എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്‌മണ്യന്റെ നിർദേശാനുസരണം എസ്.ഐമാരായ രതീഷ് ബാബു, വർഗീസ് മാത്യു, സി.പി.ഒമാരായ ശ്യാം, രാഹുൽ ആർ. കുറുപ്പ്, ജഗന്നാഥൻ, ആതിര എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.