യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കും വെബ് പോർട്ടലുകൾക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; വാർത്തകൾ നൽകുന്നത് ഉത്തരവാദിത്വം ഇല്ലാതെ; രാജ്യത്തെ എല്ലാത്തരം സംഭവങ്ങളെയും ചിത്രീകരിക്കുന്നത് വർഗീയമായി
സ്വന്തം ലേഖകൻ ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഒരു ഉത്തരവാദിത്വവുമില്ലാതെയാണ് വെബ്പോർട്ടലുകൾ വാർത്ത നൽകുന്നത്. ചില മാധ്യമങ്ങളിലെ വാർത്തകൾ വർഗീയ ചുവയുള്ളവയാണ്. ഇത് രാജ്യത്തിന്റെ പേര് കളങ്കപ്പെടുത്തുമെന്നും ചീഫ് ജസ്റ്റീസ് എൻ.വി രമണ പറഞ്ഞു. കോവിഡ് പരത്തിയത് തബ്ലീഗ് സമ്മേളനമാണെന്ന റിപ്പോർട്ടുകൾ ചോദ്യം ചെയ്ത് മുസ്ലിം സംഘടനകൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പേരെടുത്തു പറഞ്ഞ ചീഫ് ജസ്റ്റീസ് ഇവയിലൂടെ വാർത്ത നൽകുന്നത് യാതൊരു ഉത്തരവാദിത്തമില്ലാതെയാണെന്നും വിമർശിച്ചു. പ്രശ്നം ഇതാണ്, ഒരു വിഭാഗം മാധ്യമങ്ങൾ വർഗീയ […]