വീട്ടുജോലിക്കെത്തി വയോധികന് ചായയില്‍ മയക്കുമരുന്ന് കലക്കി നല്‍കി ബോധരഹിതനാക്കി പണം തട്ടി: യുവതി അറസ്റ്റില്‍

വീട്ടുജോലിക്കെത്തി വയോധികന് ചായയില്‍ മയക്കുമരുന്ന് കലക്കി നല്‍കി ബോധരഹിതനാക്കി പണം തട്ടി: യുവതി അറസ്റ്റില്‍

കൊച്ചി: വീട്ടുജോലിക്കെത്തി വയോധികന് ചായയില്‍ മയക്കു മരുന്ന് കലക്കി നല്‍കി പണം തട്ടിയ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍.

വൈറ്റില ജനത റോഡില്‍ 79 കാരന് ചായയില്‍ മയക്കുമരുന്ന് കലക്കി നല്‍കി ബോധരഹിതയാക്കിയ ശേഷം പണം തട്ടിയ യുവതിയാണ് പിടിയിലായത്. ഭുവനേശ്വരി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. വൈറ്റില സ്വദേശി ശശിധരൻ എന്നയാള്‍ക്കാണ് ഇവര്‍ ചായയില്‍ മയക്കു മരുന്ന് കലക്കി നല്‍കിയ ശേഷം ബോധരഹിതനാക്കി 16000 രൂപ കവര്‍ന്നത്.

ശശിധരന്റെ മകള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചായയില്‍ കലക്കിയ മയക്കുമരുന്നിന്റെ ബാക്കി ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും പോലിസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശശിധരന്റെ വീട്ടില്‍ വീട്ടുജോലിക്ക് നിന്നപ്പോഴാണ് പ്രതി ഭുവനേശ്വരി ഇത്തരത്തില്‍ ചായയില്‍ മായക്കുമരുന്ന് നല്‍കി ബോധരഹിതനാക്കിയത്. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാജ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം രൂപികരിച്ച അന്വേഷണസംഘത്തില്‍ മരട് സ്റ്റേഷൻ എസ് ഐ സെബാസ്റ്റ്യൻ പി ചാക്കോ, എഎസ്‌ഐ രജിമോൻ എൻ എസ്, സിപിഒമാരായ രതീഷ് കെ ബി, രശ്മി രാജേന്ദ്രൻ, ശാന്തിനി പി എസ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.