play-sharp-fill

ക്രിസ്തുമസ് അള്ളാഹുവിന്റെ അവിഹിത സന്തതിയുടെ പിറന്നാൾ; മുസ്ലീങ്ങൾ ക്രിസ്മസ് ആഘോഷിക്കരുത് : ക്രൈസ്തവർക്കെതിരെയും ക്രിസ്തുമസിനെതിരെയും വർഗീയ പ്രചാരണം: മതവിദ്വേഷം സൃഷ്ടിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയതിന് ഇമാമായ വസീം അൽ ഹികമിക്കെതിരെ കേസെടുത്ത് കോട്ടയം സൈബർ പോലീസ്

സ്വന്തം ലേഖകൻ കോട്ടയം : ക്രിസ്തുമസ് അള്ളാഹുവിന്റെ അവിഹിത സന്തതിയുടെ പിറന്നാളാണെന്നും ആരും ആഘോഷിക്കരുതെന്ന വിവാദ ആഹ്വാനവുമായി ഇമാം. മലപ്പുറം എടപ്പാൾ കോലമ്പ മസ്ജിദ് താഹീദിലെ ഇമാമായ വസീം അൽ ഹികമി തന്റെ യു ട്യൂബ് ചാനലിൽ ക്രിസ്മസ് തലേന്ന് പുറത്തിറക്കിയ സന്ദേശത്തിലാണ് വിവാദ പരാമർശം ഉണ്ടായിരിക്കുന്നത്. മസ്ജിദ് തൗഷിദ് എന്ന യു ട്യൂബ് ചാനലിൽ ക്രിസ്മസ് തലേന്ന് ജുമു അ ഖുദുബ – മുസ്ലീമും ആഘോഷങ്ങളും എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് വിവാദമായ പരാമർശങ്ങൾ ഉള്ളത്. ക്രിസ്മസ് ആഘോഷ സ്വന്തം ആഘോഷമായി മാറ്റുക, […]

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ ചാവക്കാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എടകഴിയൂര്‍ കാജാ സെന്‍ററില്‍ തിരുത്തിക്കാട് ഷഹീനെയാണ് (21) ചാവക്കാട് എസ്.എച്ച്‌.ഒ കെ.എസ്.സെല്‍വരാജിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്വദേശിനിയായ പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി നിരന്തരമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും അത് മോർഫ് ചെയ്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കുകയം ആയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സ്വർണാഭരണം കൈക്കലാക്കുകയും ചെയ്തു. എസ്.ഐമാരായ എസ്. സിനോജ്, […]

കോട്ടയം മെ‍ഡിക്കൽ കോളേജിൽ നിന്ന് നവ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വത്തിന് പി​ന്നി​ല്‍ കു​ട്ടി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ക്ക​റ്റ് ഇ​ല്ല; പ്ര​തി ത​നി​യെ​യാ​ണ് കു​റ്റം ചെ​യ്ത​ത് ; കോ​ട്ട​യം എ​സ്പി ഡി.​ശി​ല്‍​പ

സ്വന്തം ലേഖകൻ കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ന​വ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ കു​ട്ടി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ക്ക​റ്റ് ഇ​ല്ലെ​ന്ന് കോ​ട്ട​യം എ​സ്പി ഡി.​ശി​ല്‍​പ. കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത നീ​തു​വി​ന് ‌റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മി​ല്ല. പ്ര​തി ത​നി​യെ​യാ​ണ് കു​റ്റം ചെ​യ്ത​ത്. വ്യ​ക്തി​പ​ര​മാ​യ ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ആ​ണ് കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത​ത്. നീ​തു​വി​ന്‍റെ ല​ക്ഷ്യ​മ​റി​യാ​ന്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും ശി​ല്‍​പ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ നീ​തു​വി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ. മു​ന്‍​പ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഒ​ന്നും ത​ന്നെ ഏ​ര്‍​പ്പെ​ട്ടി​ട്ടി​ല്ല. ഇ​വ​രു​ടെ ഒ​പ്പ​മു​ള്ള​ത് സ്വ​ന്തം […]

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായി പുതിയ വെളിപ്പെടുത്തലുകള്‍ ; ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപികരിച്ചു. കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാനുണ്ട്. ഇതിനായാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാനാണ്‌ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ച് പോലീസ് മേധാവി ഉത്തരവിറക്കിയത്. കെ.പി ഫിലിപ്പ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ സംഘത്തില്‍ […]

പെരിയാറില്‍ പതിനഞ്ചു വയസ്സുകാരി മുങ്ങി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് റിപ്പോർട്ട്; പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ കൊച്ചി: പെരിയാറില്‍ പതിനഞ്ചു വയസ്സുകാരിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പെടുത്തിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍ നിന്നും കണ്ടെടുത്തത്. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്. കുട്ടി […]

കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

സ്വന്തം ലേഖകൻ കോഴിക്കോട് : നഗരത്തിലെ പന്തീരാങ്കാവ് ബൈപ്പാസില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കാർ യാത്രികരായ മടവൂര്‍ പൈമ്പാലശ്ശേരി മതിയംചേരി കൃഷ്ണന്‍കുട്ടി (55), ഭാര്യ സുധ എന്നിവരാണ് മരിച്ചത് . ഗുരുതര പരുക്കേറ്റ വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയില്‍പ്പോയ കാര്‍ പൂര്‍ണമായും തകര്‍ന്നു. റോഡില്‍ നിന്ന് ക്രയിന്‍ ഉപയോഗിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റിയത്‌. സംഭവത്തെ തുടര്‍ന്ന് ബൈപ്പാസില്‍ ഏറെ നേരം […]

വര്‍ക്കലയില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വര്‍ക്കല മേലേവെട്ടൂരില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം പറവൂര്‍ പോളച്ചിറ സ്വദേശി സുബി (വികാസ് -35) ആണ് മരിച്ചത്. ഉണ്ണി എന്ന 47 വയസുള്ളയാളാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. മണ്ണിനടിയില്‍പ്പെട്ട ഇരുവരേയും നാട്ടകാരും അഗ്നിശമന വിഭാഗവും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുബി മരണപ്പെടുകയായിരുന്നു. മതില്‍ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ആറ് നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ബേസ്മെന്റ് കെട്ടുന്നതിനായി മണ്ണ് മാറ്റുന്നതിനിടെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.

നവജാത ശിശുവിനെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലെ പ്രതി നീതു രണ്ട് ദിവസമായി ആശുപത്രി പരിസരത്ത് കറങ്ങി നടന്നു; തട്ടിയെടുത്ത കുട്ടിയെ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തിയതിന് പിന്നിൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ; നിർണായകമായത് ടാക്സി ഡ്രൈവറുടെ മൊഴി

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ കളമശേരി സ്വദേശിനി നീതു രണ്ട് ദിവസമായി ആശുപത്രിയിലും പരിസരത്തുമായി കറങ്ങി നടക്കുന്നുണ്ടായിരുന്നു എന്ന് ആശുപത്രി അന്തേവാസികള്‍ പറഞ്ഞു. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിന് മൊഴി നല്കി. നിമിഷങ്ങൾക്കുള്ളിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. കൂടാതെ സംഭവത്തിൽ വഴിത്തിരിവായത് ടാക്സി ഡ്രൈവറുടെ മൊഴിയാണ്. തട്ടിയെടുത്ത കുഞ്ഞുമായി ന​ഗരത്തിലെ ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് […]

മെഡിക്കൽ കോളജില്‍നിന്ന് നവജാത ശിശുവിനെ കടത്തിയത് കളമശേരി സ്വദേശിനി നീതു ; കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു പ്രതിയുടെ മൊഴി; സംഭവത്തിന്‌ പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് മന്ത്രി വി. എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കളമശേരി സ്വദേശിനി നീതു (23) പൊലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നൽകി. നീതുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ആണോ എന്ന് സംശയമുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. കാണാതായ കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്താനായതിന് പിന്നില്‍ പോലീസിന്റെ സമയോചിതമായ ഇടപെടലാണെന്നും മന്ത്രി പറഞ്ഞു. വിശദമായ അന്വേഷണം […]

വാളയാർ ചെക്ക്പോസ്‌റ്റിൽ നിന്നും കൈക്കൂലി പിടികൂടിയ സംഭവം; ആറ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ നിന്നും വിജിലൻസ് കൈക്കൂലി പിടികൂടിയ സംഭവത്തിൽ 6 മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. ഒരു എംവിഐയെയും, നാല് എഎംവിമാരെയും ഒരു ഓഫിസ് അറ്റൻഡറിനെയുമാണ് ഗതാഗത കമ്മിഷണർ സസ്‌പെൻഡ്‌ ചെയ്‌തത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വാളയാറിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തുടർന്ന് 66,000 രൂപയാണ് ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്നും പിടികൂടിയത്. വേഷം മാറിയെത്തിയാണ് വിജിലൻസ് റെയ്‌ഡ്‌ നടത്തിയത്. തുടർന്നാണ് ഇപ്പോൾ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. പണത്തിനൊപ്പം തന്നെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്‌ഥരെ പ്രീതി പെടുത്തുന്നതിനായി ഡ്രൈവർമാർ പഴങ്ങളും […]