Spread the love

 

 

കോട്ടയം:മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നമായ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മുണ്ടക്കയം മിനി സിവില്‍സ്റ്റേഷന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ.രാജന്‍ തറക്കല്ലിടും.

video
play-sharp-fill

നാളെ (2026 മാര്‍ച്ച് 10, ചൊവ്വ) ഉച്ച കഴിഞ്ഞ് 2.30ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന നിര്‍മ്മാണോദ്ഘാടനത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷനാകും.

കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കുടുക്കീഴിലാക്കി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സര്‍ക്കാര്‍ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്, റവന്യൂ വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022-23 ലെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം നടത്തുക. ഇതിനായി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഉള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ പോലീസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നതിനെ തുടർന്ന് എംഎൽഎയുടെ ശ്രമഫലമായി സ്ഥലം ലഭ്യമാക്കി നിർമ്മാണം ആരംഭിക്കുകയാണ്.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തിലൂന്നി 10 വര്‍ഷം കൊണ്ട് 456678 പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.

ഓരോ ദിവസവും 214 പട്ടയങ്ങള്‍ എന്ന നിരക്കില്‍ വിതരണം ചെയ്ത,് ഇത്രയേറെ കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാന്‍ സാധിച്ചു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പട്ടയവിതരണവുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ ആവശ്യപ്രകാരം
ഭൂപതിവ് ഓഫീസ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വനംവകുപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മണ്ഡലത്തിലെ പട്ടയത്തിനര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കി ഭൂമിയുടെ അവകാശികളാക്കി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും മിനി സിവില്‍സ്റ്റേഷന്‍ ആരംഭിക്കാനുള്ള ഫണ്ട് ലഭ്യമാക്കാനും മറ്റനുമതികള്‍ക്കും നേതൃപരമായ പങ്കുവഹിച്ച സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയെ മന്ത്രി അഭിനന്ദിച്ചു.

കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സ്വാഗതവും മീനച്ചൽ തഹസിൽദാർ ഇൻ ചാർജ് സജിമോന്‍ മാത്യു നന്ദിയും പറഞ്ഞു. രമാ മോഹൻ, അഡ്വ. സുനിൽ പാണ്ടൻകല്ലേൽ, എം.ജി. ശേഖരൻ, അഡ്വ. ജെയിംസ് ജോസ് വലിയവീട്ടിൽ, റഫീഖ് പട്ടരുപറമ്പിൽ, നിഷാദ് നടക്കൽ, എ.എം.എ. ഖാദർ, പ്രൊ. എ.എം. റഷീദ് തുടങ്ങിയവർ നിർവഹിച്ചു.