അടുക്കളയില്‍ പാചകത്തിനായി വെള്ളം എടുക്കവേ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടു; കൂടുതല്‍ ജലം ശേഖരിച്ചപ്പോള്‍ രൂക്ഷ ഗന്ധവും; രാത്രിയുടെ മറവില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി സാമൂഹ്യ വിരുദ്ധർ; അമ്മയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടത്ത് രാത്രിയുടെ മറവില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി. രാവിലെ ടാപ്പ് തുറന്നപ്പോള്‍ വിഷത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാല്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിധവയും മകളും അപകടം കൂടാതെ രക്ഷപ്പെട്ടു. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടിവെള്ളത്തില്‍ കലര്‍ത്തിയത് ഇടുക്കിയിലെ ഏലക്കാടുകളില്‍ മുമ്പ് ഉപയോഗിച്ചിരുന്ന കൊടും വിഷമായ കീടനാശിനി. നെടുങ്കണ്ടം ഇല്ലിക്കാനത്ത് മെറീന ടോമിയുടെ പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കിലാണ് സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയത്. വിധവയായ അമ്മയും മകളും വീടിനുള്ളില്‍ ഒറ്റയ്ക്കാക്കായിരുന്നു താമസം. അടുക്കളയില്‍ പാചകത്തിനായി വെള്ളം എടുക്കവേയാണ് നിറവ്യത്യാസം […]