വോട്ട് ചെയ്യാൻ എത്തിയവരെ കാട്ടുപന്നി ഓടിച്ചിട്ട് കുത്തി ; രണ്ട് പേർക്ക് ഗുരുതര പരിക്ക് 

സ്വന്തം ലേഖകൻ  കോ​ഴി​ക്കോ​ട്:വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ​വ​രെ ഓടിച്ചിട്ട് കുത്തി കാ​ട്ടു​പ​ന്നി. കൊടിയത്തൂരിലാണ് സംഭവം. ര​ണ്ടു പേ​ര്‍​ക്ക് ഗുരുതര പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ അ​രീ​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.   കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്കത്തെ 156-ാം ബൂത്തിലാണ് സംഭവം.   ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം സ്ഥിരമാണ്. പരാതി പറഞ്ഞിട്ടും അധികൃതർ ആവശ്യമായ നടപടി എടുക്കാത്തതാണ് തെരഞ്ഞെടുപ്പ് ദിനത്തിൽ ദയനീയ സംഭവത്തിന് വഴിവച്ചത്.

വിരിഞ്ഞ താമരയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ; ചാണകത്തിൽ വീണോയെന്ന് സോഷ്യൽ മീഡിയ ; പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നതിന് പിന്നാലെ, താരപത്നി ചിത്രം ഡിലീറ്റ് ചെയ്ത് തടിയൂരി 

സ്വന്തം ലേഖകൻ കൊച്ചി : ബിജെപി ചിഹ്ന്നമായ താമരയുടെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. തെരെഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വിരിഞ്ഞ താമരയുടെ ചിത്രം സുപ്രിയ മേനോന്‍ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.   എന്നാൽ സുപ്രിയ ചിത്രം പങ്ക് വച്ചത് യാദൃശ്ചികമല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സുപ്രിയയുടെ രാഷ്ട്രീയ നിലപാടുകളോടാണ് ഫോളോവേഴ്സ് താമര ചിത്രത്തെ ബന്ധിപ്പിക്കുന്നത്.   താരത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഷെയർ ആയത് മുതൽ താമര വിരിയുമോ, വോട്ട് നല്‍കുന്നത് ബിജെപിക്കാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളും ചാണകത്തില്‍ വീണോ […]

മനുഷത്വം അൽപമെങ്കിലുമുണ്ടെങ്കിൽ മാവോയിസ്റ്റുകൾ ഈ കുഞ്ഞിന്റെ കണ്ണീർ കാണുമോ…! മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ ജവാന്റെ മകളുടെ കണ്ണീർ കരച്ചിൽ വിവാദത്തിൽ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് അടിയ്ക്കടിയുണ്ടാകുന്ന മാവോയിസ്റ്റ് ആക്രമണങ്ങളിൽ കണ്ണീർ നിലയ്ക്കുന്നില്ല. പെൺകുട്ടിയുടെ കണ്ണീരാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തന്റെ അച്ഛനെ വിട്ടുനൽകണമെന്ന് മാവോയിസ്റ്റുകളോട് അഭ്യർത്ഥിച്ച് അഞ്ചുവയസുകാരി. ഛത്തീസ്ഗഢിലെ ആക്രമണത്തിനിടെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സി.ആർ.പി.എഫ് കമാന്റോ രാകേശ്വർ സിംഗ് മിൻഹാസിന്റെ മകളാണ് വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥന നടത്തുന്നത്. കുട്ടി കരഞ്ഞ് അപേക്ഷിക്കുന്ന വീഡിയോ ഇതിനകം വൈറലാവുകയും ചെയ്തു. ആക്രണത്തിന് ശേഷം തന്റെ ഭർത്താവിനെ കാണാതായ വിവരം ന്യൂസ് ചാനലിലൂടെയാണ് അറിയുന്നതെന്നും സർക്കാരോ സി.ആർ.പി.എഫോ ഔദ്യോഗികമായി ഇക്കാര്യം അറിയിട്ടില്ലെന്നും സൈനികന്റെ ഭാര്യ മീനു കുറ്റപ്പെടുത്തി. […]

പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധവുമില്ല, കേന്ദ്രത്തിന് എതിരായ രാഷ്ട്രീയവുമല്ല: കാർ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാൽ സൈക്കിൾ യാത്ര; നിലപാട് മാറ്റി തമിഴ്താരം വിജയുടെ സൈക്കിൾ യാത്ര

സിനിമാ ഡെസ്‌ക് ചെന്നൈ: പെട്രോൾ വില വർദ്ധനവിന് എതിരായി തമിഴ് സൂപ്പർ താരം വിജയുടെ പ്രതിഷേധമെന്ന് സോഷ്യൽ മീഡിയയിൽ കൊട്ടിഘോഷിച്ച സൈക്കിൾ യാത്രയ്ക്ക് ആന്റീ ക്ലൈമാക്‌സ്. തമിഴ് ചലചിത്രതാരം വിജയ് സൈക്കിളിൽ വോട്ടുചെയ്യാൻ പോയ സംഭവത്തിൽ വിശദീകരണവുമായി താരത്തിന്റെ ഔദ്യോഗിക വക്താവ്. താരത്തിന്റെ നടപടി ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചായിരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനുപിന്നാലെയാണ് വിശദീകരണം നൽകിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്‌ക് ധരിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെന്നൈയിലെ നിലൻകാരൈ പോളിംഗ് സ്റ്റേഷനിലാണ് വിജയ് […]

18 വയസ് കഴിഞ്ഞവർക്കെല്ലാം കൊവിഡ് വാക്‌സിൻ: കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; വാക്‌സിൻ വിതരണത്തിൽ ഇന്ത്യ അതിവേഗം മുന്നോട്ട്

സ്വന്തം ലേഖകൻ ഡൽഹി: ഒരു വർഷം പൂർത്തിയാക്കിയ കൊവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കാനുള്ള വാക്‌സിൻ സാധാരണക്കാരിലേയ്ക്ക് കൂടുതലായി എത്തിക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേന്ദ്ര സർക്കാരിന്റെ അനുമതിയ്ക്കാണ് ഇപ്പോൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാത്തിരിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ചെറു സ്വകാര്യ ക്‌ളിനിക്കുകളിലും കൂടുതൽ സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും 18 വയസ് കഴിഞ്ഞവർക്ക് വാക്സിനേഷൻ ഏർപ്പെടുത്തണമെന്നും ഐ.എം.എ പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ […]

മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാറും ഇടത്തോട്ട്: ഗൾഫിലെ ജോലി പോയി തിരികെയെത്തിയ കൃഷ്ണകുമാറും പിണറായിക്ക് പിൻതുണയുമായി രംഗത്ത്

തേർഡ് ഐ ബ്യൂറോ കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഗൾഫിലെ ജോലി കളഞ്ഞയാൾ ഒടുവിൽ പിണറായിക്ക് പിൻതുണയുമായി രംഗത്ത്. കോതമംഗലത്ത് ഇദ്ദേഹം ആന്റണി ജോണിന് വോട്ടുചെയ്തു. പിണറായിയെ തെറി പറഞ്ഞതിന് പ്രായശ്ചിത്വം പോലെയാണ് കൃഷ്ണകുമാറിന് ഈ വോട്ട്. ജോലി നഷ്ടമായി തിരിച്ചുനാട്ടിലെത്തിയ കൃഷ്ണകുമാറിനെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോവുകയും, നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ജീവിതം ദുരിതപൂര്‍ണമാവുകയും, കടുത്ത മാനസിക വിഷമത്തില്‍ ആവുകയും ചെയ്തു. ഒരുതരം ഊരുവിലക്കിന്റെ പീഡനം. വിദ്യാര്‍ത്ഥിയായിരിക്കുമ്ബോള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്ന കൃഷ്ണകുമാര്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ എവരുമായി സൗഹൃദം പുലര്‍ത്തി വന്ന […]

കോട്ടയം ജില്ലയില്‍ 354 പേര്‍ക്ക് കോവിഡ്; 348 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം 

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 354 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 348 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4688 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 147 പുരുഷന്‍മാരും 159 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   125 പേര്‍ രോഗമുക്തരായി. 1785 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85689 പേര്‍ കോവിഡ് […]

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ഇന്ന് 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ് ഊരിമാറ്റിയില്ല ; വോട്ട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ച് പോളിംഗ് ബൂത്തിലെത്തിയ ആളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇരട്ടവോട്ടുള്ളയാളുടെ വോട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ചെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ തിരിച്ചയത്. ഹെൽമെറ്റ് ധരിച്ച് എത്തിയ ഇയാളോട് അത് ഊരിമാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ് ഊരാൻ തയ്യാറാകാതെ വപ്പോഴാണ് ഇയാളെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. ആലപ്പുഴ കളർകോട് എൽ പി എസിലെ 67ആം നമ്പർ ബൂതിൽ ആയിരുന്നു സംഭവം. അതേസമയം കണ്ണൂർ താഴെചൊവ്വ എൽപി ബൂത്ത് 73 ൽ വോട് മാറി ചെയ്തതിന് […]

അളിയനെ വെട്ടിക്കൊലപ്പെടുത്തി ചാണകക്കുഴിയില്‍ തള്ളി; കൊലപാതകം പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിന്റെ പുറത്ത്; വീട്ടില്‍ വിളിച്ച് വരുത്തി മദ്യം നല്‍കി സല്‍ക്കരിച്ച ശേഷം വെട്ടുകത്തി കൊണ്ട് വെട്ടി; കൊലപാതകം നടത്തിയത് ഒപ്പം താമസിക്കുന്ന നാലാം ഭാര്യയെ വീട്ടില്‍ പറഞ്ഞയച്ച ശേഷം

സ്വന്തം ലേഖകന്‍ പത്തനംതിട്ട : പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിന്റെ പുറത്ത് ബന്ധുവായ മദ്ധ്യവയസ്‌കനെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി അബോധാവസ്ഥയിലാക്കി വെട്ടിക്കൊന്ന് ചാണകക്കുഴിയില്‍ തള്ളി. ആറ്റൂര്‍ക്കോണം പള്ളി വടക്കതില്‍ മുഹമ്മദ് ഹാഷിമാണ് (53) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹാഷിമിന്റെ പിതാവിന്റെ സഹോദരീപുത്രന്‍ ആറ്റൂര്‍ക്കോണം സുല്‍ത്താന്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (54), പട്ടാഴി താമരക്കുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ വീട്ടില്‍ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഹാഷിമും ഷറഫുദ്ദീനും റിയാദില്‍ ഒന്നിച്ച് ജോലി ചെയ്തവരാണ്. അവിടെവച്ച് ഷറഫുദ്ദീന്‍ ഹാഷിമില്‍ നിന്ന് 20,000 രൂപ […]