ആനപാപ്പാന്മാരെ ബൈക്കിലെത്തിയ ആറംഗസംഘം ആക്രമിച്ചതായി പരാതി; ആനയെ തൊടണമെന്നു പറഞ്ഞ് വന്ന സംഘത്തെ തൊഴിലാളികൾ തടഞ്ഞതിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയത്
സ്വന്തം ലേഖകൻ തിരുവനന്തപുരത്ത്: ആനപാപ്പാൻമാരെ അക്രമിസംഘം വീട് കയറി അക്രമിച്ചതായി പരാതി. രണ്ട് ബൈക്കിലായി എത്തിയ ആറുപേർ ചേർന്ന് ആക്രമിച്ചുവെന്നാണ് വീട്ടുടമ രാഹുൽ ആർ എസ് പൊലീസിൽ പരാതി നൽകിയത്. നെടുമങ്ങാട് ചുള്ളിമാനൂരിലാണ് സംഭവം. ആനപരിപാലനത്തിനായി മൂന്ന് തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. […]