video
play-sharp-fill

കോട്ടയം ന​ഗരസഭയിലെ സാമ്പത്തിക ക്രമക്കേട്: മുനിസിപ്പൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നടത്തിയ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ പൊരുത്തക്കേട്; ചെക്ക് ആൻഡ് ഡ്രാഫ്റ്റ് രജിസ്റ്റർ ഇല്ല; റീ കൺസിലിയേഷൻ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ല; വിവിധ ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തിയത് നെഗറ്റീവ് ബാലൻസ്

കോട്ടയം: നഗരസഭയിലെ സാമ്പത്തിക ക്രമക്കേടില്‍ മുനിസിപ്പൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നടത്തിയ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ പൊരുത്തക്കേടുണ്ട്. ചെക്ക് ആൻഡ് ഡ്രാഫ്റ്റ് രജിസ്റ്റർ സൂക്ഷിക്കുന്നില്ല. ബാങ്കുകളിലേ റീ കൺസിലിയേഷൻ സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ല. നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നെഗറ്റീവ് ബാലൻസ് കണ്ടെത്തി. അക്കൗണ്ട് സംബന്ധമായ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത് വേണ്ടത്ര പരിചയമോ പരിശീലനമോ ഇല്ലാത്ത ക്ലറിക്കൽ ജീവനക്കാരാണ്. നഗരസഭ അധികൃതർ പരിശോധനയോട് സഹകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ കൈമാറിയില്ല. അക്കൗണ്ട്സ് കൈകാര്യം ചെയ്ത […]

ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 48കാരൻ പിടിയിൽ

പാങ്ങോട്: തിരുവനന്തപുരം കല്ലറയിൽ ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 48കാരൻ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി രാജു ആണ് പിടിയിലായത്. രാജുവിനെ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് പാങ്ങോട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നാലെ ഇയാളെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം കടയ്ക്കൽ വട്ടത്താമര സ്വദേശി ആണ് രാജു.

ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് അപകടം; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മൂന്നാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ അൻപത്തിയേഴാം മൈൽ സ്വദേശി അമൽ രാജ് (48) ആണ് മരിച്ചത്. വണ്ടിപ്പെരിയാറിൽ നിന്നും അൻപത്തിയേഴാം മൈൽ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയിൽ മുണ്ടക്കയത്ത് നിന്ന് കുമളി ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി തട്ടുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ലോറിയുടെ പുറക് വശം അമൽ രാജിന്‍റെ ഓട്ടോയിൽ തട്ടിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഓട്ടോയുടെ അടിയിൽപ്പെട്ട അമൽ രാജിനെ നാട്ടുകാരും അത് വഴി വന്ന വാഹന യാത്രികരും ചേർന്ന് […]

ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സിനും ലോറിക്കും ഇടയില്‍ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം: കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്; കേസെടുത്തിരിക്കുന്നത് അപകട വളവിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിന്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസിയും ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. അപകട വളവിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന എലത്തൂർ സ്വദേശിയായ മുഹമ്മദ് മദൂത് മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ 12 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്. അപകടസ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന നടത്തിയിരുന്നു. താമരശ്ശേരി ഓടക്കുന്നില്‍ വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് മദൂത് ചികിത്സയിലിരിക്കെയാണ് മരിച്ചത്. […]

തുടര്‍ തോല്‍വികളില്‍ പ്രതിഷേധിച്ച് മാനേജ്‌മെന്റിനെതിരെ മഞ്ഞപ്പടയയുടെ പ്രതിഷേധം; ബ്ലാസ്റ്റേഴ്സ് ആരാധകരും മാനേജ്മെന്‍റ് പ്രതിനിധികളുമായി ചർച്ച നടത്തി; ആരാധക കൂട്ടായ്മയെ തള്ളിപ്പറഞ്ഞിട്ടില്ല, കൂടുതൽ വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും ടീമിലേക്ക് എത്തുമെന്ന് മാനേജ്മെന്റ; കാണികളുടെ കുറവുണ്ടങ്കിലെ മാനേജ്‌മെന്റ് പഠിക്കൂവെന്ന് ആരാധകർ

കൊച്ചി: ബ്ലാസ്റ്റേഴ്സ് ആരാധകരും മാനേജ്മെന്‍റ് പ്രതിനിധികളുമായുള്ള ചർച്ചയിൽ സുപ്രധാന തീരുമാനങ്ങൾ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചർച്ച ഒന്നര മണിക്കൂറോളം നീണ്ടു. ആരാധക കൂട്ടായ്മയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചര്‍ച്ചയിൽ മാനേജ്മെന്‍റ് വ്യക്തമാക്കി. മഞ്ഞപ്പട ആവശ്യപ്പെട്ടത് പോലെ കൂടുതൽ വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും ടീമിലേക്ക് എത്തുമെന്നും ടീം മാനേജ്മെന്‍റ് ഉറപ്പ് നൽകി. ഇരു വിഭാഗവും ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ ആരാധക കൂട്ടായ്മയുടെ പ്രതിഷേധം ഉണ്ടാകില്ലെന്ന് സൂചന. കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ അടക്കമുള്ള മാനേജ്മെന്‍റ് പ്രതിനിധികളും മഞ്ഞപ്പടയുടെ ഭാരവാഹികളും […]

സ്വകാര്യ വ്യക്തികളുടെ സ്വന്തം പറമ്പിലെ കാടുകള്‍; വെട്ടിമാറ്റാത്തത് സംബന്ധിച്ചുള്ള പരാതികള്‍ വര്‍ദ്ധിക്കുന്നു

വർക്കല: ഒഴിഞ്ഞ പുരയിടങ്ങള്‍ കാടുകയറി നാട്ടുകാർക്ക് തലവേദനയാകുന്നു.സ്വകാര്യ വ്യക്തികള്‍ സ്വന്തം പറമ്പിലെ കാടുകള്‍ വെട്ടിമാറ്റാത്തത് സംബന്ധിച്ചുള്ള നിരവധി പരാതികളാണ് വർക്കല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെ അടുത്തേയ്ക്ക് നിത്യേന എത്തുന്നത്.ഗ്രാമീണ മേഖലകളിലാണ് ഇത്തരം പറമ്പുകള്‍ കൂടുതലായുള്ളത്. വില്പനയ്ക്കായി സ്ഥലങ്ങള്‍ വാങ്ങിയിട്ടിട്ടുള്ളവരും വീട് പൂട്ടി ദൂരസ്ഥലങ്ങളിലേക്ക് വിവിധാവശ്യങ്ങള്‍ക്കായി പോകുന്നവരും ഇത്തരം വിഷയങ്ങള്‍ ഗൗരവമായി കാണാറില്ല.       അടിക്കാട് വെട്ടാതെ പുരയിടങ്ങള്‍ കാട് പിടിച്ചു കിടക്കുന്നത് മൂലം പ്രദേശം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രങ്ങളാകുകയാണ്. റോഡിലൂടെ നടക്കുന്നവർക്കും അയല്‍വീട്ടുകാർക്കും വരെ പാമ്പ് കടിയേറ്റ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പാമ്പ് കടിയേല്‍ക്കുന്ന […]

പാർട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാൻ താഴെതട്ടിലുള്ളവർക്ക് നിർദേശം; നേതാക്കൾ സമൂഹമാധ്യമങ്ങളില്‍ സജീവമാകണം; മെയ് മാസം മഹാപഞ്ചായത്ത് ചേരാൻ തീരുമാനം; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാർട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. താഴെ തട്ടിലെ നേതാക്കൾ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ബൂത്ത് പ്രസി‍ഡന്‍റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത് ചേരാനാണ് പാര്‍ട്ടി തീരുമാനം. ഭാരവാഹികളുടെ ബാഹുല്യമുണ്ടെങ്കിലും ആര്‍ക്കും പ്രത്യേക ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ല. പദവികളിലെത്തിയാല്‍ പാര്‍ട്ടി പരിപാടികളില്‍ ആബ്സന്‍റ് ആയിരിക്കും. എത്ര പുതുക്കാന്‍ ശ്രമിച്ചാലും പണിതീരാത്ത പുനസംഘടന. ഈ നിലയില്‍ സംഘടനാസംവിധാനത്തെ ഇനി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന ബോധ്യത്തില്‍നിന്നാണ് പുതിയ മാര്‍ഗരേഖയുടെ പിറവി. […]

ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം: സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ കേസിൽ ഇന്ന് വിധി പറയും

കൊൽക്കത്ത: കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഇന്ന് കോടതി വിധി പറയും. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. സിബിഐയാണ് കേസന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ സംഭവത്തിൽ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.  

നിറത്തിന്‍റെ പേരിലുള്ള അപമാനം; ഗൗരവത്തോടെ കാണുന്നു, യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട വിഷയമെന്ന് യുവജന കമ്മീഷന്‍

കോഴിക്കോട്: യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണ്. മലപ്പുറം കൊണ്ടോട്ടിയില്‍ നിറത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും അവഹേളനവും മാനസിക പീഡനവും കാരണം 19 വയസുകാരി ആത്മഹത്യ ചെയ്ത സംഭവം ഏറെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നതെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം.ഷാജര്‍ പറഞ്ഞു.   കേരളത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ നടന്ന ആത്മഹത്യകളില്‍ കമ്മിഷന്‍ കഴിഞ്ഞ വര്‍ഷം പഠനം നടത്തിയിരുന്നു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് യുവജനങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളെക്കുറിച്ച്‌ കമ്മീഷന്‍റെ നേതൃത്വത്തിലുള്ള പഠനം അടുത്ത മാസം ആരംഭിക്കുമെന്നും അധ്യക്ഷന്‍ പറഞ്ഞു.   സംസ്ഥാന യുവജനകമ്മീഷന്‍ […]

നോമ്പ് തുറക്കാനായി മുത്തശ്ശിയെ വിളിച്ചുവരുത്തി നോമ്പ് കഞ്ഞിയിൽ വിഷം ചേർത്ത് നൽകി കൊലപാതകം; കൊച്ചു മകനും ഭാര്യയും കുറ്റക്കാർ; എട്ടു വർഷം നീണ്ട വിചാരണയ്ക്കു ശേഷം കേസിൽ ശിക്ഷാവിധി ഇന്ന്

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരുന്നു. മണ്ണാർക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിക്കുക. എട്ടു വർഷം നീണ്ട വിചാരണയ്ക്കു ശേഷം സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അതിക്രൂര കൊലപാതകമെന്നാണ് കോടതിയുടെ കണ്ടെത്തൽ. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. 2016 ജൂൺ […]