കണ്ണില്‍ മുളക് സ്പ്രേ അടിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ; ഒരു പ്രതി കൂടി പിടിയിൽ
കൊല്ലം : കൊല്ലം തെക്കുംഭാഗത്ത് കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. തേവലക്കര പാലയ്ക്കല്‍ സ്വദേശി സനല്‍കുമാറാണ് അറസ്റ്റിലായത്. കേസില്‍ അൻസാരി എന്ന പ്രതി നേരത്തെ അറസ്റ്റിലായിരുന്നു. തേവലക്കര സ്വദേശി ഷംനാദിനെയാണ് മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികള്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷംനാദിന്‍റെ ഇരുകൈകള്‍ക്കും വലത് കാല്‍ മുട്ടിനും വെട്ടേറ്റിരുന്നു. കുടാതെ ഇരുമ്ബ് കമ്ബി കൊണ്ടുള്ള അടിയില്‍ തലയ്ക്കും പരിക്കേറ്റിരുന്നു. അതിനിടെ കൊല്ലം തെക്കുംഭാഗത്ത് ക്ഷേത്ര ഉത്സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ പ്രതിയും പൊലീസിന്‍റെ […]