നഴ്സറി സ്കൂളിനു മുകളിൽ വെെദ്യുതി കമ്പിയും ആഞ്ഞിലി മരവും ; കുമരകത്തെ നഴ്സറി കുട്ടികളെ ആര് രക്ഷിക്കും
കുമരകം : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി വയോധികൻ മരിച്ചിട്ട് ഏതാനും ദിവസമേ ആയുള്ളു. കറന്റില്ല എന്ന് വൈദ്യുതി ജീവനക്കാർ പറഞ്ഞതിനു പിന്നാലെയാണ് നിലത്തു കിടന്ന ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചത്. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാനാണ് കുമരകത്തുകാരുടെ മുന്നറിയിപ്പ്. കുമരകം നാലാം വാർഡിലെ സെൻ്റ് ജോൺസ് നഴ്സറി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ വൈദ്യുതി കമ്പികളുമായി ആഞ്ഞിലിമരം വീണു കിടക്കുന്നു. ഏതാനും ദിവസങ്ങളായി ഈ മരം അപകടാവസ്ഥയിലാണെന്ന വിവരം സ്കൂൾ അധികാരികളേയും വൈദ്യുതി ഓഫീസിലും അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതേ […]