ആരും വീട്ടിൽ ഇല്ലാത്ത സമയം നോക്കിയിരുന്നു, ആദ്യം വെള്ളം ചോദിച്ചു പിന്നീട് അലമാര തുറന്ന് സ്വർണമെടുത്തു; ബഹളംവെച്ച ഒമ്പത് വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കത്തിച്ച കേസിൽ പത്താം ക്ലാസ്സുകാരൻ അറസ്റ്റിൽ
ഗുരുഗ്രാം: അയൽവാസിയായ ഒമ്പത് വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കത്തിച്ച കേസിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സ്വർണം മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. രണ്ട് കുടുംബങ്ങളും തമ്മിൽ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് രാവിലെ ജോലിക്ക് പോയിരുന്നു. മാതാവും രണ്ട് വയസുള്ള ഇളയ മകനെയും കൂട്ടി പ്രതിയായ 16കാരന്റെ അമ്മയെ കാണാൻ എത്തിയിരുന്നു. ഇത് കണ്ടതോടെ പ്രതി ട്യൂഷന് പോകുന്നെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി. അയൽവീട്ടിൽ എത്തി ബെല്ലടിച്ചപ്പോൾ […]