മാന്നാർ പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല; തിരച്ചില്‍ ഇന്നും തുടരും
മാന്നാർ: തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി പാലത്തില്‍ നിന്ന് ചാടിയ യുവതിക്കായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെ മകള്‍, പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര (35)യാണ് ഇന്നലെ രാവിലെ 11.30 ഓട് കൂടി പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കള്‍ പറയുന്നത്. ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. നാട്ടുകാരും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും സ്കൂബ ടീമും വൈകും വരെ […]