മലയാളി വിദ്യാർത്ഥികൾക്കിത് തിരിച്ചടി; വിസ നിരക്കിലും ഫീസിലും ഇരട്ടി വർധനവ്; മിനിമം സേവിംഗ്സ് വേണ്ടത് 16 ലക്ഷം; ഇഷ്ട രാജ്യത്തേക്ക് പറക്കണമെങ്കിൽ കൂടുതൽ കടമ്പകൾ
ന്യൂഡൽഹി: നമ്മുടെ രാജ്യത്തു നിന്ന് വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം ഒരു ദശലക്ഷത്തിലധികമാണ്. ഇതില്‍ ഏറ്റവുമധികം പേരും തെരഞ്ഞെടുക്കുന്നത് അമേരിക്ക, യു കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ്. വിദേശ ക്യാമ്പസുകളില്‍ നിലവിലുള്ള 25 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളില്‍ 2.25 ലക്ഷം പേർ മലയാളികളാണ്. ഈ സാഹചര്യത്തില്‍ കാനഡ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങളും കടുപ്പിച്ചു. ആ സാഹചര്യത്തില്‍ ഇന്ത്യൻ വിദ്യാർത്ഥികള്‍ തെരഞ്ഞെടുത്ത രാജ്യമാണ് ഓസ്ട്രേലിയ. എന്നാല്‍, ഓസ്ട്രേലിയയും ഉടൻ പണി തരും. […]