ചെക്ക് പോസ്റ്റിൽ വാഹന പരിശോധന; കണ്ടെത്തിയത് മാരക രാസ ലഹരിമരുന്ന്; ബംഗളൂരുവിൽ നിന്ന് എത്തിയ ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്ന് 16.287 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു; കേസിൽ യുവാവ് അറസ്റ്റിൽ
കല്‍പ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മാരക രാസ ലഹരിമരുന്നായ മെത്താഫിറ്റമിൻ പിടികൂടി. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്ന് 16.287 ഗ്രാം മെത്താഫിറ്റമിൻ ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി ഭാഗത്ത് പള്ളിക്കാപറമ്പിൽ വീട്ടിൽ അമൽ ആന്‍റണി എന്നയാൾ അറസ്റ്റിലായി. എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കെ ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ അനീഷ് എ എസ്, വിനോദ് പി ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി […]