video
play-sharp-fill

ഓണാഘോഷപരിപാടികൾ റദ്ദാക്കി; പ്രളയബാധിത പ്രദേശങ്ങളിൽ ഒരുവർഷത്തേക്ക് മൊറട്ടോറിയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ശക്തമായ മഴക്കെടുതിയിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങൾക്കായി വിവിധ വകുപ്പുകൾക്ക് അനുവദിച്ച തുക ദുരിതാശ്വാസത്തിനായി വിനിയോഗിക്കുമെന്നും ദുരന്തബാധിതരെ സഹായിക്കാൻ ഏവരും ഒറ്റമനസോടെ മുന്നോട്ട് വരണമെന്നും […]

തന്ത്രിയുടെ വഴി മുടക്കി പമ്പയിൽ പ്രളയം; നിറപുത്തരിക്കുള്ള നെൽക്കതിർ സന്നിധാനത്തെത്തിക്കാൻ സഹായം തേടി ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ പത്തനംതിട്ട : നിറപുത്തരിക്കുള്ള നെൽക്കതിർ സന്നിധാനത്തെത്തിക്കാൻ സഹായം തേടി ദേവസ്വം ബോർഡ്. നിറപുത്തരിക്കായി ഇന്ന് ശബരിമല നട തുറക്കുകയാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ നിറപുത്തരി പൂജകൾക്കായി തന്ത്രിയെയും, പൂജകൾക്കുള്ള നെൽക്കതിരും സന്നിധാനത്ത് എത്തിക്കാനുള്ള ആലോചനയിലാണ് ദേവസ്വം അധികൃതർ. വെള്ളം ഉയർന്നതോടെ, […]

ബാംഗ്ലൂർ പോലീസിനെ കടത്തിവെട്ടി കേരളാ പോലീസ്: രാജ്യത്തെ ഏറ്റവും കൂടുതൽ ലൈക്കുള്ള പൊലീസ് പേജായി കേരളാ പൊലീസ്; ബോധവൽക്കരണവും ട്രോളുമൊക്കെയായി നമ്മടെ പൊലീസ് കുതിപ്പിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ലൈക്കുകൾ സ്വന്തമാക്കി കേരളാ പോലീസ് ഒന്നാം സ്ഥാനത്ത്. കുറ്റാന്വേഷണ രംഗത്ത് രാജ്യത്തെ മികച്ച പൊലീസ് സേനകളിൽ ഒന്നായ കേരള പൊലീസ് ബാംഗ്ലൂർ പൊലീസിനെ കടത്തിവെട്ടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ബാംഗ്ലൂർ സിറ്റി പൊലീസിന്റെ 6.26 […]

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ വേണമെന്ന് ദിലീപ്; തരാനാകില്ലെന്ന് സർക്കാരും ഹൈക്കോടതിയും; ഹർജി തള്ളി

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രധാന പ്രതി പൾസർ സുനി പകർത്തിയ ആക്രമണ ദൃശ്യങ്ങൾ കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കും എന്നതിനാൽ […]

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ സമയങ്ങളിൽ മാറ്റം

സ്വന്തം ലേഖകൻ എറണാകുളം: സംസ്ഥാനത്ത് നാളെ മുതൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. എറണാകുളം ടൗൺ സ്റ്റേഷൻ വഴിയുള്ള തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസിന്റെ സർവീസ് സ്ഥിരമാക്കിയും ചില ട്രെയിനുകളുടെ സമയത്തിൽ ചെറിയ മാറ്റങ്ങളോടെയും പുതിയ ട്രെയിൻ സമയക്രമം തയാറാക്കി. പുതുക്കിയ സമയക്രമം നാളെ […]

ഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇപി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിക്ക് രാജ്ഭവനിൽ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. എൽഡിഎഫ് എംഎൽഎമാരും മന്ത്രിമാരെല്ലാം ചടങ്ങിൽ പങ്കെടുത്തു. വ്യവസായ വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുക. രാജിവെച്ച് 22 […]

കലൈഞ്ജർ യാത്രയായതിനു പിന്നാലെ ഡിഎംകെയിൽ പൊട്ടിത്തെറി

സ്വന്തം ലേഖകൻ ചെന്നൈ: കലൈഞ്ജർ യാത്രയായതിനു പിന്നാലെ ഡിഎംകെയിൽ പൊട്ടിത്തെറി. മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായിരുന്ന എം. കരുണാനിധിയുടെ വിയോഗത്തോടെ ഡി.എം.കെയിൽ പൊട്ടിത്തെറി ആരംഭിച്ചു. കരുണാനിധിയുടെ മക്കളായ എം.കെ. സ്റ്റാലിനും എം.കെ. അഴഗിരിയും തമ്മിലാണ് അധികാര പിടിവലി ആരംഭിച്ചിരിക്കുന്നത്. അധികാര പിടിവലിയുടെ […]

ഇനി ഇന്ത്യയിൽ ചൈനീസ് കറൻസി; നോട്ടടി ഇനി ചൈനയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇനി ഇന്ത്യയിൽ ചൈനീസ് കറൻസി. ഇന്ത്യൻ കറൻസി അച്ചടിക്കുന്നതിന് ചൈനയ്ക്ക് കരാർ ലഭിച്ചതായി റിപ്പോർട്ട്. ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആൻഡ് മൈനിങ് കോർപറേഷന് ഇതു സംബന്ധിച്ച അനുമതി ലഭിച്ചു. ഇന്ത്യയ്ക്ക് പുറമെ നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കറൻസി […]

മുഖ്യമന്ത്രിയേയും മോഹൻലാലിനേയും ഫെയ്സ്ബുക്ക് പേജിലൂടെ വെല്ലുവിളിച്ച് കുപ്രസിദ്ധി നേടിയ നസീഫിനെ മയക്കുമരുന്നു കടത്തിന് പിടികൂടി

സ്വന്തം ലേഖകൻ കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനേയും, മോഹൻലാലിനേയും ഫെയ്സ്ബുക്ക് പേജിലൂടെ വെല്ലുവിളിച്ച് കുപ്രസിദ്ധി നേടിയ തൃശൂർ സ്വദേശി ആക്കിലപറമ്പൻ എന്ന നസീഫ് അഷ്റഫ് മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായി. നസീഫിനെയും കൂട്ടാളി പിപി നവാസിനെയുമാണ് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ […]

ഗതികേടുകൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരാം’ ; മോഷ്ടിച്ച പണത്തിന്റെ പകുതി തിരികെ നൽകി ‘സത്യസന്ധനായ കള്ളൻ’

സ്വന്തം ലേഖകൻ കോട്ടയം : ക്ഷമാപണ കുറിപ്പോടെ സത്യസന്ധനായ കള്ളൻ മോഷ്ടിച്ച പണത്തിന്റെ ഒരു വിഹിതം തിരിച്ചുനൽകി്. ബാക്കിത്തുക ഉടൻ തിരിച്ചുനൽകുമെന്നും മോഷ്ടാവ് ഉറപ്പുനൽകി. തിരിച്ചേൽപ്പിച്ച പണത്തോടൊപ്പമുള്ള കുറിപ്പിലാണ് കള്ളൻ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ എട്ടാം തീയതി ചേനപ്പാടി സ്വദേശി സുലൈമാന്റെ […]