Thursday, April 23, 2026

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ പി വി അൻവര്‍; പുതിയ പാര്‍ട്ടി രൂപികരിക്കും

Spread the love

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്‌ പി വി അൻവർ. പുതിയ പാർട്ടി രൂപികരിക്കും.

video
play-sharp-fill

തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പുതിയ പാർട്ടിക്ക് രൂപം നല്‍കും. ദേശീയതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. കോണ്‍ഗ്രസുമായുള്ള സഹകരണം TMC അംഗീകരിക്കുന്നില്ല. ബംഗാള്‍ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകും എന്നവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അത് കേരളത്തില്‍ നടക്കില്ല. TMC യുമായി ഒരു ബന്ധവും ഇനിയില്ല. സംസ്ഥാന പാർട്ടിയ്ക്ക് രൂപം നല്‍കും. മെയ് 15നുള്ളില്‍ പുതിയ പാർട്ടി വരും. യുഡിഎഫിന് ഒപ്പം നില്‍ക്കും. രാഹുല്‍ ഗാന്ധിയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കും.

 

TMC ചിഹ്‌നം ബേപ്പൂരില്‍ നല്‍കാത്തത് യുഡിഎഫ് സഹകരണം കാരണം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒപ്പം വേദി പങ്കിടാൻ കഴിയാത്തതുകൊണ്ടാണ് TMC നേതാക്കള്‍ പ്രചാരണത്തിന് വരാത്തതെന്നും അൻവർ വ്യക്തമാക്കി.