
തിരുവനന്തപുരം: അനധികൃത മണ്ണ് ഖനനത്തിനെതിരെ വിജിലൻസ് സംസ്ഥാനത്താകെ മിന്നൽ പരിശോധന നടത്തി. “ഓപ്പറേഷൻ എർത്ത് ഗാർഡ്” എന്ന പേരിലാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചത്. 14 ജില്ലകളിലുമായി നടന്ന പരിശോധനയിൽ നിരവധി ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ട്.
പരിശോധനയ്ക്കിടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് 4,69,800 രൂപ കണ്ടെത്തി. 14 ഉദ്യോഗസ്ഥർ ഇടപാടുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതായും വിജിലൻസ് കണ്ടെത്തി. കെട്ടിട നിർമ്മാണത്തിനുള്ള അനുമതി വാങ്ങിയ ശേഷമാണ് നിയമലംഘനങ്ങൾ നടത്തപ്പെട്ടതെന്നും അന്വേഷണത്തിൽ വ്യക്തമാക്കുന്നു.
മൈനിംഗ് & ജിയോളജി വകുപ്പിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ചില ഉദ്യോഗസ്ഥരാണ് അഴിമതിയിൽ ഉൾപ്പെട്ടത്. കൂടാതെ, മണ്ണ് മാഫിയ സംഘങ്ങൾ കുന്നുകൾ ഇടിച്ചാണ് വ്യാപകമായി ഖനനം നടത്തുന്നതായും പരിശോധനയിൽ കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നൽകിയ നിർദേശപ്രകാരമാണ് സംസ്ഥാനതല പരിശോധന നടത്തിയത്. കുറ്റക്കാരെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.



