Sunday, April 26, 2026

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മേട മാസ ഷഷ്ഠിപൂജ ഏപ്രിൽ 22-ന്

Spread the love

കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ മേടമാസ ഷഷ്ഠിപൂജ ഏപ്രിൽ 22 ബുധനാഴ്ച നടക്കും. രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവയും ഉച്ചയ്ക്ക് 12.30-ന് ഷഷ്ഠിപൂജയും നടക്കും.

video
play-sharp-fill

പൊൻകാവടി, നാരങ്ങ സമർപ്പണം എന്നീ വഴിപാടുകൾക്കൊപ്പം ഉച്ചയ്ക്ക് ഒന്നിന് അന്നദാനവും ഉണ്ടായിരിക്കും. ആറ്റുചിറ അഭിനാ വിശ്വനാണ് അന്നദാന വഴിപാട് സമർപ്പിച്ചിരിക്കുന്നത്.

ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി പി.എം. മോനേഷ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകർമ്മികത്വം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി എട്ടിന് വിശേഷപ്പെട്ട പാനക പൂജയോടെ ചടങ്ങുകൾ സമാപിക്കും. ഷഷ്ഠിപൂജയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ് അറിയിച്ചു.