
നിലമ്പൂർ : പുതിയ പാർട്ടിയുടെ പേരിന്റെ കാര്യത്തില്‍ തീരുമാനമായില്ലയെന്നും അടുത്ത മാസം പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വർ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിടാൻ തീരുമാനമായിരുന്നു. കോണ്‍ഗ്രസുമായി വേദി പങ്കിടാൻ തൃണമൂല്‍ തയ്യാറായില്ലയെന്നും കേരളത്തില്‍ യുഡിഎഫുമായി സഹകരിക്കാതെ ടിഎംസിക്ക് മുന്നോട്ട് പോകാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂലുമായി പിണങ്ങി ഇറങ്ങുന്നതല്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ കുറിച്ച് എതിരഭിപ്രായമില്ല. കോണ്‍ഗ്രസുമായി യോജിക്കാൻ പാടില്ലെന്ന നിലപാട് കേരളത്തില്‍ പ്രായോഗികമല്ല. യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ ടിഎംസി ബന്ധം വിച്ഛേദിക്കാതെ മറ്റ് മാർഗമില്ല. ഓരോ സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലം അനുസരിച്ച് നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും പി വി അന്‍വർ പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ ബിജെപി തൃണമൂലിനെതിരെ ആയുധമാക്കുമെന്ന് ഭയപ്പെടുന്നുണ്ടാകാമെന്നും അന്‍വർ പറഞ്ഞു. കത്ത് ഞാൻ നല്‍കിയതാണെന്നും കത്ത് പുറത്തുവിട്ട തൃണമൂല്‍ നേതൃത്വത്തിന്റെ നടപടി നിലവാരമില്ലാത്തതാണെന്നും വ്യക്തിപരമായി നല്‍കിയ കത്ത് പുറത്തുവിട്ടത് തറ നിലപാടാണെന്നും പി വി അന്‍വർ പറഞ്ഞു. കത്തില്‍ പറഞ്ഞ പേരുകാരില്‍ പലരും ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം ഇല്ല. അവരുമായി ചർച്ച നടത്താൻ തൃണമൂല്‍ നേതൃത്വം അന്ന് തയ്യാറായില്ല. കേരളത്തില്‍ യുഡിഎഫുമായി അല്ലാതെ എൻഡിഎയുമായി സഹകരിക്കാൻ കഴിയുമോ? കോണ്‍ഗ്രസുമായി സഹകരിക്കരുതെന്ന തൃണമൂല്‍ നിലപാട് അംഗീകരിക്കാൻ കഴിയില്ലയെന്നും പി വി അന്‍വർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായിയുമായുള്ള പോരാട്ടത്തിന് പാർട്ടിക്കുള്ളില്‍ നിന്ന് പിന്തുണ കിട്ടിയിരുന്നു. മന്ത്രി പദങ്ങളൊന്നും സ്വപ്നം കണ്ടിട്ടില്ലയെന്നും ഉള്ള അധികാരങ്ങള്‍ വിട്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയതാണ് താൻ എന്നും. ലക്ഷ്യം പിണറായി സർക്കാരിനെ താഴെയിറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരില്‍ കുടുംബാധിപത്യം അവസാനിക്കുകയാണ് ലക്ഷ്യം.
മെയ് 4ന് വേണ്ടി കാത്തിരിക്കുകയാണെന്നും പി വി അന്‍വർ പറഞ്ഞു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിലും പി വി അന്‍വർ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരുമുണ്ട്. മൂന്നോ നാലോ പേരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള കപ്പാസിറ്റി കോണ്‍ഗ്രസിനുണ്ടെന്ന് അംഗീകരിച്ചല്ലോയെന്നും
ഞാനല്ലാതെ മറ്റാരുണ്ട് എന്നതാണ് എല്‍ഡിഎഫിലെ അവസ്ഥയെന്നും പി വി അന്‍വർ പരിഹസിച്ചു .
കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കുമെന്നും പി വി അന്‍വർ പറഞ്ഞു.
വ്യക്തിപരമായി നല്‍കിയ കത്ത് പുറത്തുവിട്ടത് തറ നിലപാടാണ്. കത്തില്‍ പറഞ്ഞ പേരുകാരില്‍ പലരും ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം ഇല്ല. അവരുമായി ചർച്ച നടത്താൻ തൃണമൂല്‍ നേതൃത്വം അന്ന് തയ്യാറായില്ല. കേരളത്തില്‍ യുഡിഎഫുമായി അല്ലാതെ എൻഡിഎയുമായി സഹകരിക്കാൻ കഴിയുമോ? കോണ്‍ഗ്രസുമായി സഹകരിക്കരുതെന്ന തൃണമൂല്‍ നിലപാട് അംഗീകരിക്കാൻ കഴിയില്ലയെന്നും പി വി അന്‍വർ വ്യക്തമാക്കി.


