
ഓപറേഷന്‍ കാവേരി പൂര്‍ണം: സുഡാനില്‍ നിന്ന് 3862 ഇന്ത്യാക്കാരെയും ഒഴിപ്പിച്ച് വിദേശകാര്യ മന്ത്രാലയം; ദൗത്യം പൂര്‍ത്തിയാക്കിയത് പത്ത് ദിവസം കൊണ്ട്
സ്വന്തം ലേഖിക
ന്യൂഡൽഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ കാവേരി പൂര്‍ത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇനി സുഡാനില്‍ ഇന്ത്യാക്കാര്‍ ആരും നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നില്ലെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

3862 ഇന്ത്യാക്കാരെയാണ് ഇതുവരെ സുഡാനില്‍ നിന്നും ദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇന്ന് 47 പേരെ കൂടി പോര്‍ട്ട് സുഡാനില്‍ നിന്നും ജിദ്ദയിലേക്ക് സൈനിക വിമാനത്തില്‍ ഒഴിപ്പിച്ചു.
പത്ത് ദിവസം കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ദൗത്യത്തില്‍ സഹായിച്ച സൗദി അറേബ്യയടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നന്ദി അറിയിച്ചു.
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.