ക്യാമറ വിവാദം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായില്ല; വിശദീകരിക്കാതെ മുഖ്യമന്ത്രിയും; സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം
സ്വന്തം ലേഖിക
തിരുവനന്തപുരം: റോഡിലെ ക്യാമറ വിവാദം ചര്‍ച്ച ചെയ്യാതെ സിപിഎം.
ക്യാമറ വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായില്ല. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഒന്നും വിശദീകരിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിലെ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങി. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതിയും യോഗം ചേരും.
ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ ആരോപണം എത്തിയിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാര്‍ട്ടി യോഗം ചര്‍ച്ച ചെയ്ത ശേഷം നിലപാട് അറിയിക്കാമെന്നുമാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം.
വിവാദത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും വിഷയത്തെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിംഗും ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമാണ് ഔദ്യോഗിക അജണ്ട.