Spread the love

പാലാ: മണിമലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

video
play-sharp-fill

പരുക്കേറ്റ കുടുംബാഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്വു ( 95) ആണ് മരിച്ചത്. ബിന്ദു റോയി ( 52 ) റോയി മാത്യു (47) പ്രിയ റോയി ( 17 ) ശ്രിയ റോയി ( 15 ) എന്നിവർക്കാണ് പരുക്കേറ്റത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. മണിമലയിലുള്ള ബന്ധുവിൻ്റെ മരണ വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഗമണ്ണിൽ നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റേ ചാലക്കുടി സ്വദേശി സജിയെ ( 53) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രിയിലായിരുന്നു അപകടം.

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് ദേഹത്തു കൊണ്ട് പരുക്കേറ്റ 2 വയസ്സുകാരി പാലാ സ്വദേശിനി കാതറീനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെസി സിറ്റിയിൽ പ്രവേശിപ്പിച്ചു.
രാത്രി 10 .30 യോടെയായിരുന്നു അപകടം.