Spread the love

കോ​​​​ട്ട​​​​യം: വരാനിരിക്കുന്ന നിയമസഭയിൽ ക്യാപ്റ്റൻ ഇക്കുറിയും പിണറായി വിജയൻ തന്നെ. പ്രായത്തിൽ മൂപ്പൻ പിണറായി​​​​ (80). പ്രാ​​​​യം ക​​​​വി​​​​ഞ്ഞെ​​​​ന്ന പേ​​​​രി​​​​ല്‍ അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ല്‍ സി​​​​പി​​​​എം മാ​​​റ്റി​​​നി​​​ർ​​​ത്തി​​​യി​​​രു​​​ന്ന ജി. ​​​​സു​​​​ധാ​​​​ക​​​​ര​​​​ന്‍ ത​​​​ല​​​​യെ​​​​ടു​​​​പ്പോ​​​​ടെ യു​​​​ഡി​​​​എ​​​​ഫ് നി​​​​ര​​​​യി​​​​ല്‍ ഇ​​​​ക്കു​​​​റി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ തി​​​​രി​​​​കെ​​​​യെ​​​​ത്തു​​​​ന്ന​​​​ത് 79-ാം വ​​​​യ​​​​സി​​​​ൽ

video
play-sharp-fill

സി​​​​പി​​​​എ​​​​മ്മു​​​​മാ​​​​യി ക​​​​ല​​​​ഹി​​​​ച്ച് ഇ​​​​ട​​​​തു​​​​കോ​​​​ട്ട വി​​​​ട്ട് യു​​​​ഡി​​​​എ​​​​ഫ് പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ത​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ ജ​​​​യി​​​​ച്ച ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​നു പ്രാ​​​​യം 75. ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ഫ​​​​ണ്ട് ത​​​ട്ടി​​​പ്പ് ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ സി​​​​പി​​​​എം പു​​​​റ​​​​ത്താ​​​​ക്കി​​​യ വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ പ​​​​യ്യ​​​​ന്നൂ​​​​രി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫ് പി​​​​ന്തു​​​​ണ​​​​യി​​​​ല്‍ അ​​​​ട്ടി​​​​മ​​​​റിവി​​​​ജ​​​​യം നേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് 74-ാം വ​​​​യ​​​​സി​​​​ലാ​​​​ണ്.

യു​​​​ഡി​​​​എ​​​​ഫ് നി​​​​ര​​​​യി​​​​ല്‍ പ്രാ​​​​യ​​​​ത്തി​​​​ല്‍ കാ​​​​ര​​​​ണ​​​​വ​​​​ര്‍ കോ​​​​ട്ട​​​​യ​​​​ത്തു വി​​​​ജ​​​​യ​​​​ച്ച തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ്-77 വ​​​​യ​​​​സ്. ഇ​​​​ക്കു​​​​റി 74കാ​​​​ര്‍ പ​​​​ല​​​​രു​​​​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ​​​​ങ്ക​​​​ട​​​​യി​​​​ലെ മ​​​​ഞ്ഞ​​​​ളാം​​​​കു​​​​ഴി അ​​​​ലി, മു​​​​സ്‌​​​ലിം ലീ​​​​ഗി​​​ന്‍റെ അ​​​​മ​​​​ര​​​​ക്കാ​​​​ര​​​​ന്‍ മ​​​​ല​​​​പ്പു​​​​റ​​​​ത്ത് ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ല്‍ സ​​​​ര്‍വ​​​​കാ​​​​ല റി​​​​ക്കാ​​​​ര്‍ഡ് കു​​​​റി​​​​ച്ച പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി, ഷൊ​​​​ര്‍ണൂ​​​​രി​​​​ല്‍നി​​​​ന്നു​​​​ള്ള കെ. ​​​​മ​​​​മ്മി​​​​ക്കു​​​​ട്ടി, മ​​​​ല​​​​മ്പു​​​​ഴ​​​​യി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച എ. ​​​​പ്ര​​​​ഭാ​​​​ക​​​​ര​​​​ന്‍, നെ​​​​യ്യാ​​​​റ്റി​​​​ന്‍ക​​​​ര​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള എ​​​​ന്‍. ശ​​​​ക്ത​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ​​​​ല്ലാം 74കാ​​​​രാ​​​​ണ്.

പേ​​​​രാ​​​​വൂ​​​​രി​​​​ന്‍റെ എം​​​​എ​​​​ല്‍എ​​​​യും കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ സ​​​​ണ്ണി ജോ​​​​സ​​​​ഫ് 73കാ​​​​ര​​​​നാ​​​​ണ്. കു​​​​ന്നം​​​​കു​​​​ള​​​​ത്തു വി​​​​ജ​​​​യി​​​​ച്ച എ.​​​​സി. മൊ​​​​യ്തീ​​​​നും മ​​​​ണ​​​​ലൂ​​​​രി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച പ്ര​​​​ഫ.​ സി. ​​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥും 70കാ​​​​രാ​​​​ണ്.

പു​​​​തി​​​​യ സ​​​​ഭ​​​​യി​​​​ല്‍ ജൂ​​​​ണി​​​​യേ​​​​ഴ്‌​​​​സ് ര​​​​ണ്ടു പേ​​​​രു​​​​ണ്ട്. ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച എ.​​​​ഡി. തോ​​​​മ​​​​സി​​​​നും ബാ​​​​ലു​​​​ശേ​​​​രി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള വി.​​​​ടി. സൂ​​​​ര​​​​ജി​​​​നും 30 വ​​​​യ​​​​സ്.

നാ​​​​ദാ​​​​പു​​​​ര​​​​ത്ത് വി​​​​ജ​​​​യി​​​​ച്ച കെ.​​​​എം. അ​​​​ഭി​​​​ജി​​​​ത് (32), പേ​​​​രാ​​​​മ്പ്ര നേ​​​​ടി​​​​യ ഫാ​​​​ത്തി​​​​മ ത​​​​ഹ്‌​​​​ലി​​​​യ (34) താ​​​​നൂ​​​​ര്‍ നേ​​​​ടി​​​​യ പി.​​​​കെ. ന​​​​വാ​​​​സ് (35), ആ​​​​റ​​​​ന്‍മു​​​​ള പി​​​​ടി​​​​ച്ച അ​​​​ബി​​​​ന്‍ വ​​​​ര്‍ക്കി (36), ക​​​​ല്യാ​​​​ശേ​​​​രി​​​​യി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച എം. ​​​​വി​​​​ജി​​​​ന്‍ (36), മാ​​​​വേ​​​​ലി​​​​ക്ക​​​​ര​​​​ നേ​​​​ടി​​​​യ എം.​​​​എ​​​​സ്. അ​​​​രു​​​​ണ്‍കു​​​​മാ​​​​ര്‍ (37), കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ എം​​​​എ​​​​ല്‍എ ഒ.​​​​ജെ. ജ​​​​നീ​​​​ഷ് (38), വാ​​​​മ​​​​ന​​​​പു​​​​ര​​​​ത്ത് വി​​​​ജ​​​​യി​​​​ച്ച സു​​​​ധീ​​​​ര്‍ഷ പാ​​​​ലോ​​​​ട് (38), ഇ​​​​ര​​​​വി​​​​പു​​​​ര​​​​ത്ത് വി​​​​ജ​​​​യി​​​​ച്ച വി​​​​ഷ്ണു മോ​​​​ഹ​​​​ന്‍ (39) എ​​​​ന്നി​​​​വ​​​​രാ​​​​ണ് നാ​​​​ല്‍പ​​​​ത് വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ര്‍.

മു​​​​ഖ്യ​​​​മ​​​​ന്ത്രിസ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ഉറ്റു​​​​നോ​​​​ക്കു​​​​ന്ന പ​​​​റ​​​​വൂ​​​​ര്‍ എം​​​​എല്‍എ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന് 62 വ​​​​യ​​​​സ്. ഹ​​​​രി​​​​പ്പാ​​​​ട് എംഎ​​​​ല്‍എ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല 69 കാ​​​​ര​​​​നാ​​​​ണ്.

എം​​​​എ​​​​ല്‍എ​​​​യ​​​​ല്ലെ​​​​ങ്കി​​​​ലും മു​​​​ഖ്യ​​​​മന്ത്രിപ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് പ​​​​രി​​​​ഗ​​​​ണി​​​​ച്ചേ​​​​ക്കാ​​​​വു​​​​ന്ന കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ എം​​​​പി​​​​ക്ക് 63 വ​​​​യ​​​​സ്.
തൃ​​​​ക്കാ​​​​ക്ക​​​​ര​​​​യി​​​​ൽ വി​​​​ജ​​​​യി​​​​ച്ച ഉ​​​​മാ തോ​​​​മ​​​​സാ​​​​ണ് വ​​​​നി​​​​താ​​​​ നി​​​​ര​​​​യി​​​​ലെ സീ​​​​നി​​​​യ​​​​ര്‍-60 വ​​​​യ​​​​സ്.

അ​​​​ന്‍പ​​​​തി​​​​ന് മു​​​​ക​​​​ളി​​​​ല്‍ പ്രാ​​​​യ​​​​മു​​​​ള്ള വ​​​​നി​​​​ത​​​​ക​​​​ളി​​​​ല്‍ അ​​​​രൂ​​​​രി​​​​ല്‍ ജ​​​​യി​​​​ച്ച ഷാ​​​​നി​​​​മോ​​​​ള്‍ ഉ​​​​സ്മാ​​​​ന്‍ (59), ആ​​​​റ്റി​​​​ങ്ങ​​​​ല്‍ എം​​​​ല്‍എ ഒ.​​​​എ​​​​സ്. അം​​​​ബി​​​​ക (59), വ​​​​ട​​​​ക​​​​ര​​​​യി​​​​ല്‍ ര​​​​ണ്ടാ​​​​മൂ​​​​ഴം ജ​​​​യി​​​​ച്ച കെ.​​​​കെ. ര​​​​മ (56) എ​​​​ന്നി​​​​വ​​​​രു​​​​ണ്ട്. കൊ​​​​ല്ല​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ബി​​​​ന്ദു കൃ​​​​ഷ്ണ, കൊ​​​​ങ്ങാ​​​​ട് വി​​​​ജ​​​​യി​​​​ച്ച കെ.​​​​എ. തു​​​​ള​​​​സി, നാ​​​​ട്ടി​​​​ക​​​​യി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച ഗീ​​​​ത ഗോ​​​​പി എ​​​​ന്നി​​​​വ​​​​ര്‍ 53 കാ​​​​രാ​​​​ണ്.