
കറുകച്ചാൽ: കൂറ്റൻ തണൽമരം കടപുഴകി വീണു വാഴൂരിൽ ഗതാഗതം സ്തംഭിച്ചു. ചങ്ങനാശേരി-വാഴൂർ റോഡിൽ നെത്തല്ലൂർ ജംഗ്ഷനു സമീപം ഇന്നലെ രാവിലെയാണ് കൂറ്റൻ വാകമരം റോഡിലേക്ക് പിഴുതു വീണത്.
രണ്ട് വാഹനങ്ങൾ കടന്നുപോയതിനു പിന്നാലെയായിരുന്നു അപകടം.
മരം വീഴുന്നതു കണ്ട് മറ്റ് വാഹനങ്ങൾ നിർത്തിയതിനാൽ അപടമൊഴിവായി. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചു നീക്കിയത്.
ഈ ഭാഗത്ത് അക്കേഷ്യയടക്കമുള്ള നിരവധി പാഴ്മരങ്ങളുണ്ട്. ചുവട് ദ്രവിച്ച് അപകടാവസ്ഥയിലാണ് പലതുമുള്ളത്.
ഇവ വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാളുകളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്.







