
കോട്ടയം ജില്ല പോര്‍ട്ടലില്‍ കാണാനില്ല; വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാനാകാതെ ജനങ്ങള്‍; രണ്ടാമത്തെ ഡോസ് കൃത്യ സമയത്ത് ലഭിക്കുമോ എന്നും ആശങ്ക; കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, ചങ്ങനാശ്ശേരി താലൂക്കുകളിലെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ
സ്വന്തം ലേഖകന്‍
കോട്ടയം: വാക്സിനേഷനായി കേന്ദ്രസര്‍ക്കാര്‍ തയാറാക്കി നല്‍കിയ കോവിന്‍ ആപ്പില്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ ജനങ്ങള്‍. എല്ലാ ജില്ലകളിലും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ഒരു ദിവസവും സ്ലോട്ട് ലഭിക്കുന്നില്ല. കോട്ടയം ജില്ല പോര്‍ട്ടലില്‍ ലഭ്യമല്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷം മാത്രമാണ് ജില്ലയിലെ ഭൂരിഭാഗത്തിനും പോര്‍ട്ടല്‍ ലഭ്യമാകുന്നത്. ഇതിനെതിരെ ട്രോള്‍ കോട്ടയം ഉള്‍പ്പെടെയുള്ള പേജുകള്‍ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വകാര്യ ആശുപത്രിയിലടക്കം വാക്സിന്‍ ലഭിക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതും സ്പോട്ട് രജിസ്ട്രേഷന്‍ റദ്ദാക്കിയയും പ്രഖ്യാപനം നടത്തിയത്. ഇതോടെ ജനങ്ങള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം വാക്സിന്‍ ലഭിക്കുന്ന അവസ്ഥ സംജാതമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ വാസ്‌കിന്‍ നല്‍കുന്ന ഇടങ്ങളില്‍ ജനങ്ങള്‍ തിക്കി തിരക്കുയാണ്. പ്രായമായ ജനങ്ങള്‍ മണിക്കൂറുകളാണ് ക്യൂവില്‍ നില്‍ക്കുന്നത്. രോഗവ്യാപനത്തിന് സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം അടക്കം ജില്ലകളില്‍.
മുപ്പത് ദിവസത്തിനപ്പുറം പോലും വാക്സിനേഷനായി തീയതി ലഭിക്കാത്ത അവസ്ഥയാണ് കേരളത്തില്‍. ഇതോടെ, രണ്ടാമത്തെ ഡോസ് കൃത്യസമയത്ത് ലഭിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 26) 35 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക.
ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ കേന്ദ്രം അനുവദിച്ചു കിട്ടിയവര്‍ക്കുമാത്രമാണ് ലഭിക്കുക.
വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
കോട്ടയം താലൂക്ക്
1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
2.ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം
3.കോട്ടയം മെഡിക്കല്‍ കോളേജ്
4.മുണ്ടന്‍കുന്ന് കുടുംബാരോഗ്യകേന്ദ്രം
5.നാട്ടകം കുടുംബാരോഗ്യകേന്ദ്രം
6.പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
7.ഏറ്റുമാനൂര്‍ കെ. എം. സി. എച്ച്. സി
വൈക്കം താലൂക്ക്
8. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം
9. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം
10.കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
11. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
12.തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം
13. വൈക്കം താലൂക്ക് ആശുപത്രി
14. വെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം
കാഞ്ഞിരപ്പള്ളി താലൂക്ക്
15.എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം
16.കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
17.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
18.മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
19.മുരിക്കുംവയല്‍ കുടുംബ ക്ഷേമ കേന്ദ്രം
മീനച്ചില്‍ താലൂക്ക്
20.ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം
21.കരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം
22.പാലാ ജനറല്‍ ആശുപത്രി
23.രാമപുരം സാമൂഹികാരോഗ്യകേന്ദ്രം
24.ഉഴവൂര്‍ കെ .ആര്‍ .നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി
25.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം
26.ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം
ചങ്ങനാശേരി താലൂക്ക്
27.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം
28.ചങ്ങനാശേരി ജനറല്‍ ആശുപത്രി
29.കറുകച്ചാല്‍ സാമൂഹികാരോഗ്യകേന്ദ്രം
30.മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
31.പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം
32.സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം
33.വാഴപ്പള്ളി സര്‍ഗക്ഷേത്ര ഓഡിറ്റോറിയം
34.തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
35.വാഴൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം