Spread the love

അയ്മനം : ഉണർവ് സംഘടന അയ്മനം ഗ്രാമപഞ്ചായത്തിലെ 9, 10,12 വാർഡുകളിലെ അംഗണവാടികൾക്ക് സമ്മാനങ്ങൾ നൽകി. ഒമ്പതാം വാർഡിലെ നാല്പതാം നമ്പർ അംഗണവാടിയിൽ കസേരകൾ നൽകി. പത്താം വാർഡിലെ 42-ാം നമ്പർ അംഗണവാടിയിലെ കുട്ടികൾക്ക് ചെടികൾ നിറച്ച പൂച്ചട്ടികളാണ് സമ്മാനമായി നൽകിയത്.

video
play-sharp-fill

പന്ത്രണ്ടാം വാർഡിലെ 48-ാം നമ്പർ അംഗണവാടിയിലെ കുരുന്നുകൾക്കായി കളറിങ് ബുക്കുകളും പഠനോപകരണങ്ങളും നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കും മധുരം നൽകി.

9-ാം വാർഡ് മെമ്പർ ബിജു മറ്റക്കാട്, അംഗണവാടി ടീച്ചർ സിനി മാത്യു, ഹെൽപ്പർ ഷിജിമോൾ, 10 -ാംവാർഡ് അംഗണവാടി ടീച്ചർ സന്ധ്യാ മോൾ ഹെൽപ്പർ ബിന്ദു, 12 -ാം വാർഡ് മെമ്പർ പ്രസന്നകുമാരി, അംഗണവാടി ടീച്ചർ ഗീത, ഹെൽപ്പർ ശ്രീജ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണർവ് പ്രസിഡന്റ് ജോണി തൊട്ടുപുറം, സെക്രട്ടറി കെ. കെ പ്രസാദ്, വൈസ് പ്രസിഡന്റ്‌ ടി‌.ഡി പ്രസാദ്, അംഗങ്ങളായ ടി.ഡി പ്രസന്നൻ, ഇ.ആർ പ്രസാദ്, ഷാജി കെ.ജി, സന്തോഷ്.പി എസ് എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.അയ്മനം ആസ്ഥാനമായി സാമൂഹിക ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന എസ് എച്ച് ജി ഗ്രൂപ്പാണ് “ഉണർവ്വ്”.