video
play-sharp-fill

ഓണക്കിറ്റിലെ ശർക്കര കട്ട കള്ളന്മാർ കുടുങ്ങും..! ശർക്കരയിൽ തൂക്കത്തിലും ഗുണനിലവാരത്തിലും വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ റിപ്പോർട്ട്; നടപടിയുമായി വിജിലൻസ്

ഓണക്കിറ്റിലെ ശർക്കര കട്ട കള്ളന്മാർ കുടുങ്ങും..! ശർക്കരയിൽ തൂക്കത്തിലും ഗുണനിലവാരത്തിലും വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ റിപ്പോർട്ട്; നടപടിയുമായി വിജിലൻസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഓണക്കിറ്റിലെ ശർക്കരക്കട്ട കള്ളൻമാർ കുടുങ്ങും. ശർക്കരയിൽ തൂക്കത്തിലും ഗുണനിലവാരത്തിലും വെട്ടിപ്പ് നടത്തിയവർക്കെതിരെയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ചങ്ങനാശേരിയിലെ പാക്കിംങ് കേന്ദ്രത്തിൽ വിജിലൻസിന്റെ ഓപ്പറേഷൻ ക്ലീൻ കിറ്റ് പരിശോധനയുടെ ഭാഗമായാണ് മിന്നൽ പരിശോധന നടത്തിയത്.

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ മേധാവി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ചങ്ങനാശേരിയിൽ വൻ ക്രമക്കേട് കണ്ടെത്തിയത്. ഒരു കിലോയിൽ 70 ഗ്രാം മുതൽ 130 ഗ്രാമിന്റെ വരെ കുറവുണ്ടായിരുന്നു. ഇത് കൂടാതെയാണ് ശർക്കരയിൽ മായം ചേർത്തിരുന്നതായും കണ്ടെത്തിയിരുന്നത്. ഇതേ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും, ലീഗൽ മെട്രോളജി വിഭാഗത്തിന്റെയും പരിശോധനയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടപടികൾ ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരിയിൽ അടക്കം ഇന്നലെ ക്രമക്കേട് കണ്ടെത്തിയ സ്ഥലങ്ങളിലെ സപ്ലൈക്കോ ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചതായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു.എസ്.പി വി.ജി വിനോദ്കുമാറാണ് വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ക്ലീൻ കിറ്റിന്റെ ഭാഗമാണ് വ്യാഴാഴ്ച വിജിലൻസ് സംഘം ജില്ലയിലും റെയിഡ് നടത്തിയ്.

ഇതിനിടെയാണ് ചങ്ങനാശേരിയിലെ കിറ്റ് നിറയ്ക്കുന്ന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ശർക്കരയിൽ മായം കണ്ടെത്തിയത്. ജില്ലയിലെ ചങ്ങനാശ്ശേരി, പാമ്പാടി, പൊൻകുന്നം, പാല എന്നീ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഗുരുതരമായ ക്രമക്കേടുകൾക്കു ഉദ്യോഗസ്ഥർ കൂട്ടു നിന്നതായാണ് ലഭിക്കുന്ന സൂചന.

ഈ സാഹചര്യത്തിലാണ് വിജിലൻസ് സംഘം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമായിട്ടുണ്ട്. പാക്കിംങിനും സാധനം വാങ്ങുന്നതിലും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥടക്കെതിരെയാണ് വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കുന്നത്.