play-sharp-fill
ഒമിക്രോണ്‍ ഡല്‍ഹിയിലും; രാജ്യത്തെ അഞ്ചാമത്തെ കേസ് റിപ്പോർട്ട് ചെയ്തു;  ടാന്‍സാനിയയില്‍ നിന്നുമെത്തിയ  ആള്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്

ഒമിക്രോണ്‍ ഡല്‍ഹിയിലും; രാജ്യത്തെ അഞ്ചാമത്തെ കേസ് റിപ്പോർട്ട് ചെയ്തു; ടാന്‍സാനിയയില്‍ നിന്നുമെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: കോവിഡന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഡല്‍ഹിയിലും സ്ഥിരീകരിച്ചു. രാജ്യത്തെ അഞ്ചാമത്തെ കേസാണിത്. ടാന്‍സാനിയയില്‍ നിന്നും എത്തിയ ആള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പതിനൊന്ന് പേരുടെ പരിശോധനയിലാണ് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് ഡല്‍ഹിയിലെത്തിയ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോണ്‍ കേസാണ് ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആദ്യമായി രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് കര്‍ണാടകയില്‍ ആയിരുന്നു.

മൂന്നാമത്തെ കേസ് ഗുജറാത്തിലെ ജാംനഗറിലും നാലാമത്തേത് മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ ഓരോരുത്തരുക്കം രോഗം സ്ഥിരീകരിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോണ്‍ ബാധിതരില്‍ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുന്‍കരുതലെന്ന നിലയിലുമാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അതുകൊണ്ടുതന്നെ അത്യാഹിത സംഭവങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.