Spread the love

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ ആക്രി കച്ചവടം നടത്തി വന്നിരുന്ന അസം സ്വദേശിയായ ഷഫീക്കുൾ ഇസ്ലാമിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് കഞ്ചാവുമായി പിടികൂടിയത്. ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലും റോഡ് സൈഡിൽ കിടക്കുന്ന ആക്രി പെറുക്കി വിറ്റിരുന്ന ഇയാൾ പ്രധാനമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് കോട്ടയത്തും പരിസര പ്രദേശങ്ങളിലും വിൽപന നടത്തുകയാണ് ചെയ്തിരുന്നത്.

video
play-sharp-fill

കേരള പോലീസിൻ്റെ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെഎമ്മിന്റെ പ്രത്യേക നിർദേശ പ്രകാരം കോട്ടയം ഡിവൈഎസ്പി അരുൺ കെഎസ്, കോട്ടയം വെസ്‌റ്റ്‌ പോലീസ് ഇൻസ്പെക്ടർ അജയ് മോഹൻ എം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോട്ടയം വെസ്‌റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ഹരികൃഷ്ണൻ കെആർ, സോജൻ ജോസഫ്, അജ്‌മൽ ഷാ, അജയ് ടിസി, എഎസ്ഐ സജി പിസി, സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ത് എവി, സിവിൽ പോലീസ് ഓഫീസർമാരായ സലമോൻ Z, വിപിൻ ബി, അജേഷ് ജോസഫ്, ശ്രീശാന്ത് എസ്, പ്രതാപൻ എന്നിവരാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന പരിശോധന നടത്തിയത്. പിടിയിലായ പ്രതിയിൽ നിന്നും 1.150 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.