Spread the love

കോഴിക്കോട്: ചങ്ങരോത്ത് വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

കുന്നോത്ത് ബാലകൃഷ്ണന്റെ മകൻ അരുണിനെയാണ് ഇന്ന് പുലർച്ചെ നാലുമണിക്ക് ജനല്‍ കമ്പിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . കട്ടിലില്‍ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്ന് ഭാര്യ പറഞ്ഞു .

മരണത്തില്‍ ദുരഹയുണ്ടെന്ന് കുടുംബം ആരോപിച്ചു . ഭാര്യയും മകനും അരുണും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത് . ഭാര്യയും മകനും മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലിന്റെ പുറക് ഭാഗത്ത് ഒരാളുടെ കാല്‍പാട് കണ്ടുവെന്ന് കുടുംബം പറയുന്നു .ആരോ അപായപ്പെടുത്തിയെന്നാണ് കുടുംബവും ഭാര്യയും ആരോപിക്കുന്നത്. പെരുവണ്ണാമൂഴി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു .