കൊറോണ വൈറസ് ബാധ ഓഹരി വിപണിയിലും ബാധിച്ചു ; ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു
സ്വന്തം ലേഖകൻ
മുംബൈ: ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 458.07 പോയന്റ് താഴ്ന്ന് 41,155.12ലും നിഫ്റ്റി 129.25 പോയന്റ് നഷ്ടത്തിൽ 12,119 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്.
ചൈനയെ ബാധിച്ച കൊറോണ വൈറസ് സാമ്പത്തിക മേഖലയിൽ പ്രതിഫലിച്ചേക്കാമെന്ന ആശങ്കയിൽ ഓഹരികൾ വിറ്റ് വൻതോതിൽ ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1494 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, സിപ്ല, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
വേദാന്ത, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഗെയിൽ, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
Third Eye News Live
0