
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്ക് സദ്യയ്ക്കൊപ്പം വിളമ്പിയത് ഒരു കോടിയുടെ ലോട്ടറി ടിക്കറ്റ്.
ബുധനാഴ്ച നാലാഞ്ചിറ ഗിരിദീപം കണ്‍വെൻഷൻ സെന്ററില്‍ നടന്ന വിവാഹ സൽക്കാരത്തിൽ ആണ് അതിഥികള്‍ക്ക് ‘കോടിപതി’ ആവാനുള്ള സാധ്യതയും ഒരുക്കിയത്.
ഒടുവില്‍ കൈകഴുകി കവർ തുറന്നുനോക്കിയപ്പോള്‍ കണ്ടത് വ്യാഴാഴ്ച നറുക്കെടുക്കുന്ന ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ട് ടിക്കറ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെ പ്രമുഖ ബില്‍ഡറായ ഹെതർ ഹോംസ് ഉടമ മരുതുംകുഴി ‘കുടുംബ’ത്തില്‍ എസ്.എം. രാജീവിന്റെയും സചിത്രയുടെയും മകള്‍ സമൃദ്ധിനിയും കരമന നെടുങ്കാട് ‘ശാന്തിശ്രീ’യില്‍ സുരേഷ് തമ്പിയുടെയും സിന്ധുവിന്റെയും മകൻ പത്മനാഭൻ തമ്പിയും തമ്മിലുള്ള വിവാഹച്ചടങ്ങില്‍ പങ്കെടുത്ത അതിഥികള്‍ക്കാണ് ഈ അപൂർവസമ്മാനം ലഭിച്ചത്.
മുൻപ്, തന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്തവർക്ക് ലോട്ടറി ടിക്കറ്റ് സമ്മാനിച്ചിരുന്നെന്ന് രാജീവ് പറഞ്ഞു. അന്ന് 50,000 രൂപ പലർക്കായി സമ്മാനം ലഭിച്ചു. വിവാഹച്ചടങ്ങില്‍ നല്‍കാൻ ആറായിരത്തോളം ലോട്ടറി ടിക്കറ്റുകളാണ് രാജീവ് ഇക്കുറി വാങ്ങിയത്.







