
പാലക്കാട്: നരികുത്തിയില്‍ സർക്കാർ മൃഗാശുപത്രിക്ക് സമീപം വൻ തീപിടിത്തം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് അഗ്നിബാധയുണ്ടായത്.
മുൻസിപ്പല്‍ ബസ് സ്റ്റാൻഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് തീപിടിത്തമുണ്ടായത്. അതിനാല്‍ ആളപായം ഉണ്ടായിട്ടില്ല.
പ്ലാസ്റ്റിക്ക് സാധനങ്ങളും മാലിന്യങ്ങളും പറമ്പില്‍ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചുറ്റും ഫ്ലാറ്റുകളും വീടുകളുമുള്ള ജനവാസ മേഖലയായതിനാല്‍ തീ അണയ്‌ക്കാനായി ഫയർഫോഴ്‌സ് സംഘത്തിന് പറമ്പിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഫ്ലാറ്റില്‍ കയറിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി നിലവില്‍ തീ നിയന്ത്രണവിധേയമാക്കി. മാലിന്യങ്ങള്‍ മാറ്റാൻ പ്രദേശവാസികള്‍ നേരത്തേ ആവശ്യപ്പെട്ടിട്ടും സ്ഥലം ഉടമ അതിന് തയ്യാറായില്ലെന്നാണ് വിവരം.







