കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ അന്തരിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പൂ്ഞ്ഞാർ ഡിവിഷൻ അംഗവും കേരള ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ലിസി സെബാസ്റ്റ്യൻ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ശനിയാഴ്ച രാവിലെ വീട്ടിൽ വച്ച് അന്ത്യം സംഭവിച്ചത്.

ശനിയാഴ്ച പുലർച്ചെ വീട്ടിൽ വച്ച് ഇവർക്കു ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തുടർന്നു, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാഗമാണ്.

സംസ്‌ക്കാരം നാളെ സെപ്റ്റംബർ 13 ന് ഉച്ചകഴിഞ്ഞു 2.30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ. മൃതദേഹം ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുള്ള സ്വവസതിയിൽ എത്തിക്കും