സ്വപ്‌നയുടെ ഒരു പവറേ..! സ്വപ്‌നയുമായി കറങ്ങി നടന്ന ശിവശങ്കരൻ തിരികെ സർവീസിലേയ്ക്ക് എത്തുന്നു; സർക്കാർ നൽകിയത് ക്ലീൻ ചിറ്റ്; ശിവശങ്കരന് ചുവപ്പ് പരവതാനി വിരിയ്ക്കാൻ ചീഫ് സെക്രട്ടറി

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷിനൊപ്പം ആടിയും പാടിയും ഉല്ലസിച്ചു നടന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐ.എ.എസ് തിരികെ സർവീസിലേയ്ക്ക്. സ്വപ്‌നയ്‌ക്കൊപ്പം ആരോപണങ്ങൾ ഏറെക്കേട് സർവീസിൽ നിന്നും പുറത്ത് തെറിക്കുകയും, സസ്‌പെൻഷനിലാകുകയും ചെയ്ത ഉദ്യോഗസ്ഥനെയാണ് മൂന്നു മാസം പോലും തികയും മുൻപ് വീണ്ടും തിരികെ സർവീസിൽ എത്തിക്കുന്നത്.

ശിവശങ്കറിനെ സർവീസിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ഇതിനായി സർക്കാർ നിയോഗിക്കപ്പെട്ടിരിയ്ക്കുന്നത്. പൊതുഭരണവകുപ്പ് അഡീ. സെക്രട്ടറി ഹരിത വി. കുമാറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിവിൽ സർവ്വീസ് ചട്ടത്തിലെ 3(8)സി വകുപ്പ് പ്രകാരമുള്ള സാധാരണ നടപടിയാണിതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കറെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.