കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ രോഗിയെ പരിചരിക്കാൻ എത്തിയ നേഴ്സിങ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ; പിടിയിലായത് വിജയപുരം സ്വദേശി

കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ രോഗിയെ പരിചരിക്കാൻ എത്തിയ നേഴ്സിങ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ; പിടിയിലായത് വിജയപുരം സ്വദേശി

സ്വന്തം ലേഖിക

കോട്ടയം: സ്വകാര്യ ആശുപത്രിയിലെ നേഴ്സിങ് വിദ്യാർഥിനിയെ കടന്നു പിടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു.

വിജയപുരം മാങ്ങാനം തടത്തിൽ വീട്ടിൽ ജോസഫ് കോര (61) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരൻ ആയിരുന്നു. റൂമിൽ രോഗിയെ പരിചരിക്കാൻ എത്തിയ നേഴ്സിങ് വിദ്യാർത്ഥിനിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.

പരാതിയെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്,ജ്യോതി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.