Spread the love

ഡൽഹി: എൻ ടി എ നടത്തുന്ന സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജിയുടെ തുടര്‍ പരീക്ഷയും സാങ്കേതിക തകരാറില്‍ കുരുങ്ങി.

video
play-sharp-fill

നേരത്തെ നിശ്ചയിച്ച്‌ നല്‍കിയിരുന്ന സമയത്ത് പരീക്ഷ തുടങ്ങാനായില്ല. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ടി സി എസിന്റെ ഭാഗത്തുണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് എൻ ടി എ വിശദീകരിച്ചു.

നിലവില്‍ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും വിദ്യാർഥികള്‍ക്ക് ആശങ്ക വേണ്ടെന്നും എൻ ടി എ വ്യക്തമാക്കി. പരീക്ഷ വൈകി തുടങ്ങിയ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് പരീക്ഷ എഴുതാൻ മുഴുവൻ സമയവും അനുവദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്കുള്ള സെഷന്റെ സമയം പുതുക്കി. പരീക്ഷ വൈകുന്നേരം 4:00 മണിക്കാണ് തുടങ്ങിയത്. നേരത്തെ ഇത് 3:00 മണിക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത്.

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച, സി ബി എസ് ഇ പ്ലസ്ടു ഫലം എന്നിവയിലെ പിഴവിന് പിന്നാലെ ബിരുദ പ്രവേശന പരീക്ഷയിലും തിരിച്ചടി നേരിട്ടത് എൻ ടി എക്കെതിരായ വിമർശനത്തിന്‍റെ തോത് വർധിപ്പിച്ചിട്ടുണ്ട്.